വിഴിഞ്ഞം തുറമുഖത്ത് കസ്റ്റംസ് ഓഫീസ് തുറന്നു

തിരുവനന്തപുരം:
വിഴിഞ്ഞം തുറമുഖത്തെ കസ്റ്റംസ് ഓഫീസ് കേന്ദ്ര നികുതി കസ്റ്റംസ് ചീഫ് കമ്മീഷണർ എസ് കെ റഹ്മാൻ ഉദ്ഘാടനം ചെയ്തു. കൊച്ചി കസ്റ്റംസ് കമ്മീഷണർ പ്രിവന്റീവ്) കെ പത്മാവതി, അദാനി പോർട്സ് സിഇഒ പ്രദീപ് ജയരാമൻ എന്നിവർക്കൊപ്പം തീരസംരക്ഷണ സേന, ഇമിഗ്രേഷൻഷിപ്പിങ് ലൈൻ പ്രതിനിധികളും പങ്കെടുത്തു. സമുദ്രമേഖലാ വ്യാപാരത്തിനും ലോജിസ്റ്റിക്സിനുമുള്ള സുപ്രധാന കേന്ദ്രമെന്ന നിലയിൽ ഓഫീസിന്റെ ഉദ്ഘാടനം വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനത്തിൽ നാഴികക്കല്ലാണ്.