ഒന്നാം ക്ലാസിൽ ചേരാൻ ആറ് വയസ്

തിരുവനന്തപുരം:
അടുത്ത അധ്യയനവർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ് നിർബന്ധമാക്കുമെന്ന് മന്ത്രി വി ശിവൻ കുട്ടി.ഇതുവരെ അഞ്ചു വയസുള്ള കുട്ടികൾക്ക് സ്കൂളിൽ ചേരാമായിരുന്നു. ഔപചാരിക വിദ്യാഭ്യാസത്തിന് കുട്ടികൾ സജ്ജമാകുന്നത് ആറു വയസിനു ശേഷമാണെന്നാണ് ശാസ്ത്രീയ പഠനങ്ങൾ. അതുകൊണ്ടാണ് വികസിത രാജ്യങ്ങൾ ഔപചാരിക വിദ്യാഭ്യാസപ്രവേശന പ്രായം ആറു വയസ്റ്റോ അതിന് മുകളിലോ ആക്കുന്നത്. കേരളത്തിലും വലിയൊരു വിഭാഗം കുട്ടികളെ ആറു വയസിൽ സ്കൂളിൽ ചേർക്കുന്നവരാണ്.