14.83 കോടിയുടെ അധികബാധ്യത,സർചാർജ് ഈടാക്കുന്നത് ഏപ്രിലിലും തുടരുമെന്ന് KSEB14.83

വൈദ്യുതിബില്ലില്‍ ചുമത്തുന്ന ഇന്ധന സര്‍ചാര്‍ജ് ഈടാക്കുന്നത് ഏപ്രിലിലും തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കളില്‍നിന്നും രണ്ടുമാസത്തിലൊരിക്കൽ ബില്ലിങ് ഉള്ള ഉപഭോക്താക്കളില്‍നിന്നും യൂണിറ്റിന് 7 പൈസ് വച്ചാണ് സര്‍ചാര്‍ജ് പിരിക്കുക.
വൈദ്യുതി വാങ്ങിയതുമായി ബന്ധപ്പെട്ട് ഫെബ്രുവരിയില്‍ 14.83 കോടിയുടെ അധികബാധ്യത ഉണ്ടായതിനാലാണ് ഏപ്രിലിലും സർചാർജ് പിരിക്കാൻ തീരുമാനിച്ചത്. അധികബാധ്യത നികത്താനാണ് സര്‍ചാര്‍ജ് പിരിക്കുന്നത് തുടരുന്നത്. മാർച്ചിൽ ഈ മാസം യൂണിറ്റിന് 8 പൈസ ആയിരുന്നു സര്‍ചാര്‍ജായി പിരിച്ചത്. നേരത്തെ യുള്ള 10 പൈസ സർചാർജ് കെഎസ്ഇബി കുറച്ചിരുന്നു. വൈദ്യുത ബിൽ വർദ്ധിപ്പിച്ചിന്റെ ആഘാത്തിലരിക്കുമ്പോഴാണ് സർചാർജ് തുടരാൻ കെഎസ്ഇബി വീണ്ടും തീരുമാനിച്ചത്.