പുത്തൻ കരുത്തിൽ ഡിഫൻഡർ ഒക്ട
പുത്തൻ കരുത്തിൽ ഡിഫൻഡർ ഒക്ട
കൊച്ചി:
ലാൻഡ് റോവർ പുതിയ എസ്യുവി ഡിഫൻഡർ ഒക്ട പുറത്തിറക്കി.ഏതു ഭൂപ്രദേശവും കീഴടക്കാൻ പുത്തൻ കരുത്തിൽ എന്ന വിശേഷണത്തോടെയാണ് ഈ വാഹനം എത്തിക്കുന്നത്. 4.4 ലിറ്റർ ട്വിൻ ടർബോ മൈൽഡ് ഹൈബ്രിഡ് വി 8 എൻജിനാണ് ഇതിന്റെ കരുത്ത്. 467 കിലോവാട്ടും 750 എൻഎം 1വരെ ടോർക്കുമുള്ള ഈ വാഹനം നാല് സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗം കൈവരിക്കുമെന്നും ഉയർന്ന റൈഡ് ഹൈറ്റ്, മാറ്റംവരുത്തിയ ബംബറുകൾ, മെച്ചപ്പെടുത്തിയ അണ്ടർബോഡി പരിരക്ഷ എന്നിവയുള്ളതിനാൽ ദുർഘടമായ റോഡുകളിലും ഒരു മീറ്റർ വരെ വെള്ളത്തിലും ഓടിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. എക്സ് ഷോറൂം വില 2.59 കോടി രൂപ.