ആശ മാർക്ക് പിന്തുണയുമായി മാധ്യമപ്രവർത്തകരും

തിരുവനന്തപുരം
തലസ്ഥാനത്ത് സെക്രട്ടറിയേറ്റിനു മുൻപിൽ 56 ദിവസമായി സമരം നടത്തുന്ന ആശ മാർക്ക് പിന്തുണയുമായി നടത്തിയ മുദ്രാവാക്യപ്രകടനത്തിന് ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റിൻ്റെ സംസ്ഥാന നേതാക്കൾ നേതൃത്വം നൽകി. സംസ്ഥാന പ്രസിഡൻ്റ് എ.പി.ജിനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു അദ്ധ്യക്ഷനായി. സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ട്രഷറർ അബുബക്കർ, നേതാക്കളായ സാം അലക്സ്, സുനിൽ ദത്ത് സുകുമാരൻ ,അനിൽരാഘവൻ,ഷീബാ സൂര്യ, പ്രേംകുമാർ, മോഹനൻ പിള്ള സജാദ് സഹീർ , ആനന്ദ്, സുമേഷ് കൃഷ്ണൻ, റെജി വാമദേവൻ, തുടങ്ങിയവർ സംസാരിച്ചു.