ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും

വെള്ളിയാഴ്ച ചെന്നൈയിലെ കോടമ്പാക്കത്തുള്ള ഗോകുലം ഗ്രൂപ്പിന്റെ ധനകാര്യ സ്ഥാപനം, കോർപ്പറേറ്റ് ഓഫീസ്, കോഴിക്കോട്ടെ ഗോകുലം മാൾ എന്നിവിടങ്ങളിൽ ഇ.ഡി. ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. പിടിഐ റിപ്പോർട്ട് പ്രകാരം, ഗോകുലം ഗോപാലനും അദ്ദേഹത്തിന്റെ കമ്പനിയായ ശ്രീ ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് കമ്പനി ലിമിറ്റഡിനുമെതിരെ ചില എൻആർഐകൾ ഉൾപ്പെട്ട 1,000 കോടി രൂപയുടെ ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മന്റ് ആക്ട്) ലംഘനങ്ങളും മറ്റ് ‘അനധികൃത’ ഇടപാടുകളും ആരോപിച്ച് നടപടി സ്വീകരിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
വ്യവസായി ഗോകുലം ഗോപാലന്റെ ( ധനകാര്യ സ്ഥാപനങ്ങളിലെ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്അന്വേഷണം തുടരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകൾ സംഘം പിടിച്ചെടുത്തിരുന്നു. ഇത് പരിശോധിച്ച ശേഷം ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. ഗോകുലം ഗോപാലൻ നിർമിച്ച ചിത്രങ്ങളെ കുറിച്ചും അന്വേഷണം നടത്തും. വിദേശത്ത് നിന്ന് എത്തിയ പണമാണ് എമ്പുരാൻ അടക്കമുള്ള സിനിമകൾ നിർമിക്കാൻ ഉപയോഗിച്ചതെന്നാണ് ഇഡിയുടെ നിഗമനം. ഗോകുലം ഗോപാലൻ ഡയറക്ടറായ കമ്പനികൾ മറ്റ് സ്ഥാപനങ്ങളിൽ നടത്തിയ നിക്ഷേപങ്ങളും അന്വേഷണ പരിധിയിലുണ്ട്.