പിണറായി സർക്കാരിൽ നിന്നും ജനങ്ങൾ അകന്നു തുടങ്ങി – കേരള ഡെമോക്രാറ്റിക് പാർട്ടി

സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് സുകു കടകംപള്ളി സംസാരിക്കുന്നു
ചിറയിൻകീഴ്:-
പിണറായി സർക്കാരിൻ്റെ ഒമ്പത് വർഷത്തെ ഭരണത്തിൻ്റെ ദുരിതത്തിൽ കേരള ജനത മനം മടുത്തുവെന്നും, വരും കാലങ്ങളിൽ പിണറായി വിജയൻ സി.പി.എമ്മിൻ്റെ അന്തകനായി മാറുമെന്നും കേരളത്തിലെ ജനങ്ങൾക്ക് പുത്തൻ ഉണർവ്വ് കിട്ടാൻ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നീയമസഭയിലും യു.ഡി.എഫിന് വൻ കുതിച്ചു കയറ്റമായിരിക്കും ലഭിക്കുന്ന തന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി (കെ.ഡി.പി) സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് സുകു കടകംപള്ളി പറഞ്ഞു. ചിറയിൻകീഴ് നിയോജക മണ്ഡലം കൺവെൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻറ് രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ശരൺ ജെ.നായർ മുഖ്യ പ്രഭാഷണം ചെയ്തു.സംസ്ഥാന ട്രഷറർ പ്രദീപ് കരുണാകരൻ പിള്ള, പനവൂർ ഹസ്സൻ, സംസ്ഥാന സെക്രട്ടറി പ്രകാശ്, ദീപു ലാൽ, വനിതാ ഫോറം സംസ്ഥാന പ്രസിഡൻ്റ് അഡ്വ.സുജാലക്ഷ്മി, ഗോപാൽജി, ചെമ്പകശ്ശേരി ചന്ദ്രബാബു, പി.ക്ലിൻ്റ് വിജയകുമാരി,നടയ്ക്കൽ സുനിൽ എന്നിവർ പ്രസംഗിച്ചു.