വിഴിഞ്ഞം തുറമുഖത്ത് 774 പേർക്ക് നിയമനം

തിരുവനന്തപുരം:
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാകുമ്പോൾ പ്രാദേശികമായി തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാക്കിയതായി തുറമുഖമന്ത്രി വി എൻ വാസവൻ. 774 പേർക്ക് നിയമനം നൽകി. അതിൽ 69 ശതമാനവും കേരളീയരാണ്. നിയമനം കിട്ടിയ 534 കേരളീയരിൽ 453 പേർ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. അതിൽ വിഴിഞ്ഞം നിവാസികളായ 286 പേരുണ്ട്. തൊഴിൽ ലഭിച്ചവരിൽ തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളുമുണ്ട്.