നാലാം വാർഷികാഘോഷത്തിന് നാളെ തുടക്കം

തിരുവനന്തപുരം:
നവകേരളക്കുതിപ്പിന് സംസ്ഥാന സർക്കാർ അഞ്ചാം വർഷത്തിലേക്ക്.രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കാസർകോട് കാലിക്കടവ് മൈതാനത്ത് രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി കെ രാജൻ അധ്യക്ഷനാകും. മെയ് 30 വരെ വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷം. എല്ലാ ജില്ലയിലും മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാ തലയോഗങ്ങൾ നടക്കും.പ്രദർശന വിപണന മേളകളുമു ണ്ടാകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ യോഗം മെയ് 15 ന് തിരുവനന്തപുരത്ത് നടക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News