ഷവർമ കഴിച്ച ഭക്ഷ്യ വിഷബാധ
തിരുവനന്തപുരം:
അട്ടക്കുളങ്ങരയിലെ ഇസ്ഥാബുൾ ഭക്ഷണശാലയിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധയേറ്റു. മുപ്പതോളംപേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സംഭവത്തിനു ശേഷം ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി ഭക്ഷണശാല പൂട്ടി. പരിശോധനാ ഫലം ലഭിച്ചതിനു ശേഷം തുടർ നടപടി സ്വീകരിക്കും. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ചവർക്കാണ് വയറിളക്കം അനുഭവപ്പെട്ടത്.