ഐ.എഫ്.ഡബ്യൂ.ജെ ദേശീയ സമ്മേളനം ഇന്നലെ കോവളം ആനിമേഷൻ സെന്റെറിൽ നടന്നു

തിരുവനന്തപുരം:
ഐ.എഫ്.ഡബ്യൂ.ജെ ദേശീയ സമ്മേളനം കോവളം ആനിമേഷൻ കൺവെൻഷൻ ഇന്നലെ നടന്നു, പ്രതിനിധി സമ്മേളനം രാവിലെ 10.30 ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യതു. സംഘടനയുടെ ദേശീയ പ്രസിഡന്റ് അവധേഷ് ഭാർഗവ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എ.പി ജിനൻ സ്വാഗതം പറഞ്ഞു. സെമിനാർ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവ്വഹിച്ചു. എം.എൽ.എ വി.ജോയി, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കരമന ജയൻ, മുസ്ലീം ലീഗ് കോവളം മണ്ഡലം പ്രസിഡന്റ് ഡോ.എച്ച്.എ.റഹ്മാൻ, ഐ.എഫ്.ഡബ്യൂ.ജെ ദേശീയ ജനറൽ സെക്രട്ടറി ഇർഷാദ് ഖാൻ, ദേശീയ വൈസ് പ്രസിഡന്റ് ജി.വി ഗൗരി എന്നിവർ ആശംസാ പ്രസംഗം നടത്തി. സംസ്ഥാന ട്രഷറർ എ.അബൂബക്കർ നന്ദി പറഞ്ഞു. വൈകുന്നേരം 3 ന് നടന്ന പൊതു സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്യതു, ഐ.എഫ്.ഡബ്യൂ,ജെ സംസ്ഥാന പ്രസിഡന്റ് എ.പി ജിനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ സ്വാഗതം പറഞ്ഞു. സംഘടന മെമ്പർമാർക്കുള്ള ഐ.ഡി കാർഡ് വിതരണോദ്ഘാടനം ചലച്ചിത്ര അക്കാദമി ചെയർമാനും ചലച്ചിത്ര നടനുമായ പ്രേംകുമാർ നിർവ്വഹിച്ചു. സോഷ്യൽ മീഡിയയും ആധുനീക മാദ്ധ്യമ സംസ്കാരവും എന്ന വിഷയത്തിൽ കേരള.പി.എസ്.സി മെമ്പറും മാദ്ധ്യമപ്രവർത്തകയുമായ ആർ.പാർവ്വതിദേവിയും, മാദ്ധ്യമങ്ങളും ട്രേഡ് യൂണിയനും എന്ന വിഷയത്തെ ആസ്പദമാക്കി യു.ടി.യു.സി സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ ബാബുദിവാകരനും പ്രഭാഷണം നടത്തി, ഐ.എഫ്.ഡബ്യൂ.ജെ സംസ്ഥാന വൈസ് പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു നന്ദിയും പറഞ്ഞു.