നീറ്റ് ഫലപ്രഖ്യാപനം മദ്രാസ് കോടതി തടഞ്ഞു

ചെന്നൈ:
നീറ്റ് ഫലം പ്രസിദ്ധീകരിക്കുന്നത് മദ്രാസ് ഹൈക്കോടതി തടഞ്ഞു. വൈദ്യുതി നിലച്ചതുമൂലം പരീക്ഷ തടസപ്പെട്ടെന്ന് കാട്ടി 13 വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ചെന്നൈ ആവഡി കേന്ദ്രീയ വിദ്യാലയത്തിലെ സെന്ററിലാണ് പരീക്ഷയ്ക്ക് തടസ്സമുണ്ടായത്. അവിടെ 464 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. പുന: പരീക്ഷ വേണമെന്നാണ് ഇവരുടെ ആവശ്യം. പരീക്ഷ നടത്തിപ്പുകാരനായ നാഷണൽ ടെസ്റ്റിങ് ഏജൻസി വിശദീകരണം നൽകണമെന്ന് കോടതി അവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മധ്യപ്രദേശ് ഹൈക്കോടതിയും സമാനവിധി പുറപ്പെടുവിച്ചിരുന്നു.