ലെയോ പതിനാലാമൻ മാര്‍പാപ്പ സ്ഥാനമേറ്റു

ലെയോ പതിനാലാമൻ മാര്‍പാപ്പ സ്ഥാനമേറ്റു. ആഗോള കത്തോലിക്കാസഭയുടെ 267–മത് മാര്‍പാപ്പയായാണ് ലെയോ പതിനാലാമന്‍ സ്ഥാനമേറ്റത്. കുര്‍ബനമധ്യേ മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു.
വിവിധ മതസ്ഥരുമായുള്ള ഐക്യം പ്രധാനമെന്നും ക്രിസ്തു ഒന്നായിരിക്കുന്നതുപോലെ സഭയും ഒന്നാണ്. ഐക്യത്തിലും സാഹോദര്യത്തിലും മുന്നോട്ടുപോകണമെന്നും ലെയോ പതിനാലമന്‍ മാര്‍പാപ്പ.
കുര്‍ബാന മധ്യേ വലിയ ഇടയന്‍റെ അധികാര ചിഹ്നങ്ങളായ പാലിയവും സ്ഥാനമോതിരവും പാപ്പ ഏറ്റുവാങ്ങി. പൗരസ്ത്യ സഭകളില്‍നിന്നുള്ള പാത്രിയര്‍ക്കീസുമാര്‍ക്കൊപ്പം വിശുദ്ധ പത്രോസിന്‍റ കബറിടത്തിലെത്തി പ്രാര്‍ഥിച്ചശേഷമാണ് മാര്‍പാപ്പ കുര്‍ബാന അര്‍പ്പിച്ചത്.