തൃശൂർ ഇരുനില കെട്ടിടം തകർന്ന് 2 ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു,ഒരാളെ കാണാനില്ല

തൃശൂര്‍:
തൃശൂര്‍ കൊടകരയില്‍ പഴയ ഇരുനിലകെട്ടിടം ഇടിഞ്ഞ് വീണ് ഉള്ളില്‍ കുടുങ്ങിയ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളില്‍ രണ്ടുപേർ മരിച്ചു. സ്ലാബിനടിയിൽ കുടുങ്ങിയ ഒരാളെ രക്ഷിക്കാൻ ഫയര്‍ ഫോഴ്സും നാട്ടുകാരും ശ്രമം തുടരുകയാണ്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്.
കൊടകര ടൗണില്‍ തന്നെയുള്ള കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലാണ് തൊഴിലാളികള്‍ കുടുങ്ങിയതെന്ന് കരുതുന്നു. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. 17 പേർ ഇവിടെ താമസിക്കുന്നുണ്ട്. ഇവര്‍ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്ന സമയത്താണ് 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടത്തിന്റെ താഴത്തെ നിലയാണ് തകര്‍ന്നത്.