ശുഭാംശു പരീക്ഷണങ്ങളിലേക്ക്

ഫ്ലോറിഡ:
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ വ്യോമസേനാഗ്രൂപ്പ് കമാൻഡർ ശുഭാംശു ശുക്ളയും സംഘവും വിവിധ പരീക്ഷണങ്ങളിലേക്ക് കടന്നു. നിലയത്തിലെ സാഹചര്യങ്ങളുമായി ശരീരം പൊരുത്തപ്പെടാൻ രണ്ടു ദിവസമെടുക്കും. അതിനാൽ കൂടുതൽ സമയം വിശ്രമം അനുവദിക്കും. ശുക്ലയുടെയും ഒപ്പമെത്തിയ ടിബോർ കാപു, സാവോസ് യു വിസ്നിവ്സ്കി എന്നിവരുടെയും ആദ്യ ബഹിരാകാശ യാത്രയാണിത്.ആക്സിയം – 4 ദൗത്യ കമാൻഡറായ പെഗ്ഗി വിട്സന്റെ ആറാമത്തേതും.ആദ്യദിനത്തിൽ നിലയവും ജീവിതരീതിയും ഇവർക്ക് പരിചയപ്പെടുത്തി. 31 രാജ്യങ്ങൾക്കുവേണ്ടി 60 പരീക്ഷണങ്ങൾ ഇവർ നടത്തും. ജൂലൈ 3 ന് കേരളത്തിലേതടക്കമുള്ള വിദ്യാർഥികളുമായി നിലയത്തിൽ നിന്ന് അദ്ദേഹം സംവദിക്കും.