യൂണിയൻ ബാങ്കിൽ സ്പെഷലിസ്റ്റ് ഓഫിസറുടെ 250 ഒഴിവ്

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫിസർ ആകാം. വെൽത്ത് മാനേജർ തസ്തികയിൽ 250 ഒഴിവ്. ഓഗസ്റ്റ് 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
എംഎംജിഎസ്–2 വിഭാഗം തസ്തികയാണ്. ജോലിപരിചയമുള്ളവർക്കാണ് അവസരം. എംബിഎ/ എംഎംഎസ്/ പിജിഡിബിഎ/ പിജിഡിബിഎം/ പിജിപിഎം/ പിജിഡിഎം വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.unionbankofindia.co.in