സുശീല കർക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി

കഠ്മണ്ഡു:
മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി. സത്യപ്രതിജ്ഞ പൂർത്തിയാക്കി സുശീല കർക്കി നേപ്പാളിന്റെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തു. നേപ്പാളിന്റെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് സുശീല കർക്കി. ഒൻപത് മണിക്കായിരുന്നു സുശീല കർക്കിയുടെ സത്യപ്രതിജ്ഞ.
രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് നേപ്പാളില്‍ സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കല സര്‍ക്കാര്‍ ഇന്ന് അധികാരമേറ്റത്. നേപ്പാള്‍ രാഷ്ട്രപതിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച ധാരണയായത്. പുതിയ സര്‍ക്കാര്‍ ചുമതലയേറ്റതോടെ പാര്‍ലമെന്റ് പിരിച്ചുവിട്ടു. രാഷ്ട്രീയ കലാപങ്ങള്‍ കാരണം രാജ്യം അനിശ്ചിതാവസ്ഥയിലായിരുന്നതിനാല്‍ സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഈ നീക്കം രാജ്യത്ത് സ്ഥിരത കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.
നേപ്പാൾ ഭരണഘടനയുടെ 273-ാം അനുച്ഛേദമനുസരിച്ച്, യുദ്ധം, പ്രകൃതി ദുരന്തം, സായുധ കലാപം തുടങ്ങിയ ദേശീയ പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിന് പരമാവധി ആറ് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാം
സത്യപ്രതിജ്ഞയ്ക്ക് ശേഷം സുശീല കാർക്കി താൽക്കാലിക മന്ത്രിമാരുടെ സമിതി രൂപീകരിക്കുമെന്നാണ് റിപ്പോർട്ട്. ശീതൾ നിവാസിൽ ഇതിനകം ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിയമന കത്തിന്റെ കരട് തയ്യാറാക്കൽ, സത്യപ്രതിജ്ഞാ ചടങ്ങ്, മന്ത്രിസഭയുടെ ആദ്യ യോഗം എന്നിവയ്ക്ക് ചീഫ് സെക്രട്ടറി ഏക് നാരായൺ ആര്യാലാണ് മേൽനോട്ടം വഹിക്കുന്നത്. മന്ത്രി സഭയിലെ അംഗങ്ങളുടെ പേരുകൾ പുറത്തുവിട്ടി്ട്ടില്ല.
നേപ്പാൾ പാർലമെന്റ് പ്രസിഡന്റ് പിരിച്ചുവിട്ടിട്ടുണ്ട്.സുശീലയെ പ്രധാനമന്ത്രിയാക്കണമെന്ന് നേപ്പാളിലെ ജെൻ–സീ പ്രക്ഷോഭകർ ആവശ്യപ്പെട്ടിരുന്നു.73 കാരിയായ സുശീല കാർക്കി നേപ്പാളിലെ വനിതാ ചീഫ് ജസ്റ്റിസായ ഏക വ്യക്തിയും രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയുമാണ്. സത്യസന്ധതയ്ക്കും അഴിമതിക്കെതിരായ അവരുടെ കർശനമായ നിലപാടിനും സത്യസന്ധതയ്ക്കും പരക്കെ ബഹുമാനിക്കപ്പെടുന്ന വ്യക്തിയാണ് ശുശീല കാർക്കി. ദിവസങ്ങളോളം നീണ്ട അരാജകത്വത്തിനുശേഷം സ്ഥിരത പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പായിട്ടാണ് ശുശീല കാർക്കിയുടെ നിയമനത്തെ കാണുന്നത്. എന്നിരുന്നാലും, അവരുടെ ഇടക്കാല പ്രധാനമന്ത്രിപദം ഉടനടി പരീക്ഷണങ്ങളെ നേരിടേണ്ടിവരും. അധികാരമേറ്റാല്‍ രാജ്യത്ത് സമാധാനം പുനഃസ്ഥാപിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും പുതിയ സര്‍ക്കാരിന് അധികാരം കൈമാറുമെന്നും സുശീല കാര്‍ക്കി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു