മാധ്യമ പ്രവർത്തകർക്ക് നേരെ ബി ജെ പി ആക്രമണം: പ്രസ് ക്ലബ് പ്രതിഷേധിച്ചു
മാധ്യമ പ്രവർത്തകർക്ക് നേരെ ബി ജെ പി ആക്രമണം: പ്രസ് ക്ലബ് പ്രതിഷേധിച്ചു
തിരുവനന്തപുരം: തിരുമല വാർഡ് കൗൺസിലറും ബി ജെ പി ജില്ലാ ജനറൽ സെക്രട്ടറിയുമായ തിരുമല അനിലിൻ്റെ മരണവാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ആക്രമിച്ച ബിജെപി ഗുണ്ടകളെ നിലയ്ക്കു നിറുത്തണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ആവശ്യപ്പെട്ടു.
മര്യാദയുടെ എല്ലാ അതിർവരമ്പും ലംഘിച്ചുകൊണ്ടുള്ള കൈയേറ്റമാണ് ബി ജെ പി പ്രവർത്തകർ നടത്തിയത്. ക്യാമറകൾക്ക് കേട് വരുത്തുകയും ചെയ്തിട്ടുണ്ട്.
കാടത്തമാണിത്.
മാധ്യമ പ്രവർത്തകരെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്ത് കർശന നിയമ നടപടി സ്വീകരിക്കണമെന്നും പ്രസ് ക്ലബ് പ്രസിഡൻ്റ് പി.ആർ.പ്രവീണും സെക്രട്ടറി എം.രാധാകൃഷ്ണനും ആവശ്യപ്പെട്ടു.