‘നിത്യോപയോഗ സാധനങ്ങളുടെ വില കുറയും, നികുതി ഭാരത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം’; പ്രധാനമന്ത്രി നരേന്ദ്ര മോദി

 ‘നിത്യോപയോഗ സാധനങ്ങളുടെ വില കുറയും, നികുതി ഭാരത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം’; പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : 

നാളെ മുതല്‍ രാജ്യത്ത് ജിഎസ്‌ടി നിരക്കിലെ ഇളവ് പ്രാബല്യത്തില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്‌ടി നിരക്കിലെ ഇളവ് സാധാരണക്കാർക്ക് വൻതോതില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം. രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യത്തെ ജനങ്ങള്‍ക്ക് നവരാത്രി ആശംസകള്‍ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി വാർത്താസമ്മേളനം ആരംഭിച്ചത്. ജിഎസ്‌ടി പരിഷ്‌കരണം രാജ്യത്തിന്‍റെ വികസനത്തെ ത്വരിതപ്പെടുത്തുമെന്നും യുവാക്കള്‍ക്കും കർഷകർക്കും മധ്യവർഗത്തിനും ഇതിന്‍റെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നാളെ മുതല്‍ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാൻ സാധിക്കുമെന്നും ദൈനംദിന ആവശ്യങ്ങള്‍ വളരെ കുറഞ്ഞ ചെലവില്‍ നിറവേറ്റാനാകുമെന്നും അദ്ദേഹം പറഞ്ഞു. നികുതി ഭാരത്തില്‍ നിന്ന് ജനങ്ങള്‍ മോചിതരാകും. ആത്മനിർഭർ ഭാരതിലേക്കുള്ള ഒരു ചുവടുവയ്‌പ്പ് കൂടിയാണീ ജിഎസ്‌ടി പരിഷ്‌കാരമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

‘ജിഎസ്‌ടി നിരക്കിലെ മാറ്റവുമായി ബന്ധപ്പെട്ട് ബിജെപി ബോധവത്‌കരണത്തിന് ഒരുങ്ങുകയാണ്. നാളെ മുതല്‍ ഒരാഴ്‌ചക്കാലം ജിഎസ്‌ടി സേവിങ്‌സ് വാരമായി ആചരിക്കും. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവത്‌കരിക്കാനായി പദയാത്രകള്‍ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News