ശബരിമല സംരക്ഷണ സംഗമത്തില്‍ പിണറായിക്കെതിരെ അണ്ണാമലൈ

പപന്തളം :
ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ പന്തളത്ത് സംഘടിപ്പിച്ച ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്‌ത് തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ. ചടങ്ങിനിടെ, സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അണ്ണാമലൈ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. നാസ്‌തിക ഡ്രാമാചാര്യന്‍ ആണ് പിണറായി വിജയനെന്നും ഭഗവത് ഗീത പ്രകാരം പിണറായി വിജയൻ നരകത്തിൽ പോകാൻ യോഗ്യതയുള്ളയാളെന്നും തമിഴ്‌നാട് ബിജെപി അധ്യക്ഷൻ ആരോപിച്ചു.
ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭഗവത് ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നു. ഗണപതി മിത്ത് എന്ന് പറഞ്ഞവർ ക്ലാസെടുക്കുന്നു. കുട്ടികൾ വായിക്കുന്നപോലെ ഗീത വായിക്കരുതെന്നും 12-ാം അധ്യായത്തിന് അപ്പുറത്തേക്ക് പിണറായി വിജയൻ വായിക്കണമെന്നും കെ അണ്ണാമലൈ വിമര്‍ശിച്ചു. സനാതന ധർമ്മത്തെ തർക്കാൻ ശ്രമിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഡിഎംകെ ആഗോള മുരുക സംഗമം നടത്തുന്നത് കണ്ട് കേരളത്തിൽ ആഗോള അയ്യപ്പ സംഗമം നടത്തുന്നു. രണ്ട് പേരും അതിന് യോഗ്യത ഇല്ലാത്തവരാണെന്നും അണ്ണാമലൈ വിമര്‍ശിച്ചു.
വിവിധ ഹൈന്ദവ സംഘടനാ നേതാക്കൾ, തന്ത്രിമാർ, സന്യാസിമാർ,യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എംപി, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്തു. അതേസമയം, നാനാക് കണ്‍വെന്‍ഷന്‍ സെൻ്ററില്‍ രാവിലെ പത്തിന് വാഴൂര്‍ തീര്‍ഥപാദാശ്രമത്തിലെ പ്രജ്ഞാനന്ദ തീര്‍ഥ പാദര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ് കൈപ്പുഴ ശ്രീവത്സം മൈതാനത്ത് സമ്മേളനം നടന്ന സമ്മേളനം ബിജെപി തമിഴ്‌നാട് മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ ഉദ്ഘാടനം ചെയ്‌തത്. ശബരിമല സംരക്ഷണ സമ്മേളനം എന്ന പേരിലാണ് വിശ്വാസ സംഗമം സംഘടിപ്പിച്ചത്. വിശ്വാസത്തോടൊപ്പം വികസനം എന്നതാണ് സമ്മേളന സന്ദേശം.
ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളുമൊക്കെ തകര്‍ക്കാന്‍ വേണ്ടി ബോധപൂര്‍വ്വം പലരും ദീര്‍ഘകാലം ആസൂത്രണം ചെയ്‌തിട്ടും അത് നടക്കാത്തത് അയ്യപ്പസ്വാമിയുടെ പിന്തുണയില്ലാത്തതുകൊണ്ടാണെന്ന് വാഴൂര്‍ തീര്‍ഥപാദാശ്രമത്തിലെ പ്രജ്ഞാനന്ദ തീര്‍ഥ പാദര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്‌തുകൊണ്ട് പറഞ്ഞു. അവരെ ഭഗവാന്‍ പുറന്തള്ളിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.