മലയാളസിനിമയുടെ കാരണവർക്ക് ഇന്ന് പിറന്നാൾ; 92ന്റെ നിറവിൽ മധു

400ൽ ഏറെ സിനിമകളിൽ അഭിനയിച്ച, 12 സിനിമകൾ സംവിധാനം ചെയ്ത, 15 ഓളം സിനിമകൾ നിർമ്മിച്ച ഒരു നടൻ. രാജ്യം പത്മശ്രീയും കേരള സർക്കാർ ജെസി ഡാനിയേൽ അവാർഡും നൽകി ആദരിച്ച പ്രതിഭ. ഇതിഹാസ താരമെന്നോ മലയാള സിനിമയിലെ അതികായനെന്നോ ഒക്കെ വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം. അത്തരത്തിൽ മലയാളികൾക്കേറെ പ്രിയപ്പെട്ട ഒരു നടന്റെ ജന്മദിനമാണ് ഇന്ന്. മലയാളത്തിന്റെ കാരണവർ മധുവിന്റെ 92-ാം ജന്മദിനം.
1933 സെപ്റ്റംബർ 23ന് ഗൗരീശപട്ടത്ത് മേയറായിരുന്ന ആർ.പരമേശ്വരൻ പിള്ളയുടെയും കമലമ്മയുടെയും മകനായാണ് മധുവിന്റെ ജനനം. വിദ്യാർത്ഥിയായിരിക്കെ നാടക രംഗത്ത് സജീവമായിരുന്നു അദ്ദേഹം.