ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേര്ണലിസ്റ് തിരുവനന്തപുരം ജില്ലാ പ്രവർത്തകർ പ്രശസ്ത നടൻ മധുവിനെ ആദരിച്ചു

തിരുവനന്തപുരം :
മലയാള സിനിമയിലെ അമരനായകൻ മധു സാറിന് 92-ാം ജന്മദിനാശംസകൾ
മലയാള സിനിമയിലെ ജീവനുള്ള ഇതിഹാസമായ മധു സാർ തന്റെ 92-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ, ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണലിസ്റ്റ് (FWJ) തിരുവനന്തപുരം ജില്ലയിലെ നേതാക്കൾ അദ്ദേഹത്തെ നേരിൽട്ടി കണ്ട് ഹൃദയംഗമമായ ആശംസകൾ അർപ്പിച്ചു.
ഫിലിം ഡയറക്ടറും IFWJ സംസ്ഥാന കമ്മിറ്റി അംഗവുമായ സുനിൽദത്ത് സുകുമാരൻ , ജില്ലാ പ്രസിഡന്റ് സജ്ജാദ് സഹീർ ,ജില്ലാ സെക്രട്ടറി പ്രേംകുമാർ എം എസ് . ട്രഷറർ റെജി വാമദേവൻ , ജില്ലാ കമ്മറ്റി അംഗവും ട്രിവാൻഡറും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രാഫി ഡയറക്‌ടറുമായ കിഷോർകുമാർ തുടങ്ങി നിരവധി പ്രമുഖരും പങ്കെടുത്തു.
സംഘം മധു സാറിന് പൊന്നാട അണിയിക്കുകയും, മൊമെന്റോ സമ്മാനിക്കുകയും ചെയ്തു. മലയാള സിനിമയ്ക്ക് അദ്ദേഹം നൽകിയ അനശ്വര സംഭാവനകളെ അവർ അഭിനന്ദിച്ചു.
ജന്മദിന ആശംസകൾ സ്വീകരിച്ച മധു സാർ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു.
തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ നടന്ന ഈ സ്നേഹസംഗമം മലയാള സിനിമാ ലോകത്തിന്‍റെ ഒരു മനോഹര ഓർമ്മയായി മാറി.

“മലയാള സിനിമയുടെ അഭിമാനമായ മധു സാറിന്, ജന്മദിനാശംസകൾ!”