പാച്ചല്ലൂർ മന്നം നഗർ റസിഡന്റ്‌സ് അസോസിയേഷന്റെ ഈ വർഷത്തെ ഓണം വർണശബളമായി ആഘോഷിച്ചു

പൊതു സമ്മേളനം പിന്നണി ഗായിക പ്രമീള ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം:
പാച്ചല്ലൂർ മന്നം നഗർ റസിഡൻസ് അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷ പരിപാടികൾ ഗംഭീരമായി ആഘോഷിച്ചു. കുട്ടിളും രക്ഷാകർത്താക്കളും പങ്കെടുത്ത കായിക മത്സരങ്ങൾ ഓണാഘോഷം അവിസ്മരണീയമാക്കി.
വൈകുന്നേരം നടന്ന പൊതു സമ്മേളനം പിന്നണി ഗായിക പ്രമീള ഉദ്ഘാടനം ചെയ്തു. സൈനുലാബ്ദീൻ അദ്ധ്യക്ഷത്ര വഹിച്ചു. പാച്ചല്ലൂർ സുരേഷ് സ്വാഗതം പറഞ്ഞു. തിരുവല്ലം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പി.പ്രദീപ്.അഡ്വ: എസ് ഹരികുമാർ, യുവ കവി ശിവാ സ് വാഴമുട്ടം, മണികണ്ഠൻ മണലൂർ, കുമിളി നഗർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പാച്ചല്ലൂർ പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു. രാജേഷ് മന്നം നഗർ നന്ദി രേഖപ്പെടുത്തി.
വിദ്യാഭ്യാസ മേഖലയിലും കലാ കായിക മത്സരങ്ങളിലും വിജയികളായവർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു .










