യുഎൻ പൊതുസഭയിൽ ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ്

 യുഎൻ പൊതുസഭയിൽ ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ്

ന്യൂയോർക്ക്: 

യുഎൻ പൊതുസഭയിൽ ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ്. സിന്ധു നദീജല ഉടമ്പടിയിലെ ഇന്ത്യയുടെ നിയന്ത്രണം “യുദ്ധപ്രവൃത്തി” ആണ്. ജലത്തിനായുള്ള പാക്കിസ്ഥാനിലെ ജനങ്ങളുടെ അവകാശം സംരക്ഷിക്കും. ഉടമ്പടിയിലെയും അന്താരാഷ്ട്ര നിയമത്തിലെയും വ്യവസ്ഥകൾ ഇന്ത്യ ലംഘിച്ചുവെന്നും പാക് പ്രധാനമന്ത്രി ആരോപിച്ചു.

യുഎൻ പൊതുസഭയിലെ പ്രസംഗത്തിനിടെയാണ് സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രംഗത്ത് എത്തിയത്. ഇന്ത്യ-പാക് സംഘർഷത്തിൽ, പാകിസ്ഥാൻ വിജയിച്ചുവെന്നും പ്രസംഗത്തിനിടെ അവകാശവാദം ഉന്നയിച്ചു. സംഘർഷത്തിൽ പാകിസ്ഥാൻ വിജയിച്ചു. ഇന്ത്യയുടെ യുദ്ധ വിമാനങ്ങള്‍ തകർത്തിട്ടു തുടങ്ങിയ അവകാശവാദങ്ങളാണ് പൊതുസഭയിൽ ഷെഹ്ബാസ് ഷെരീഫ് ഉന്നയിച്ചത്.

പലസ്‌തീൻ വിഷയത്തിൽ ഇസ്രായേലിനെ ഇന്ത്യയുമായി ഉപമിച്ചും പ്രസംഗിച്ചു. ഗാസ ആക്രമണത്തിൽ ഇസ്രയേൽ നടത്തുന്നത് പൈശാചിക പ്രവർത്തിയാണ്. ഇസ്രയേൽ ഭീകരത അഴിച്ചുവിട്ടു. ഗാസയിൽ വംശഹത്യ നടക്കുന്നു. കശ്‌മീരിനെ ചൊല്ലി ഇന്ത്യ ആക്രമണം നടത്തിയ അതുപോലെയാണ് പലസ്‌തീനെതിരെയുള്ള ഇസ്ര

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News