എസ്സ്.പി.ബി. അനുസ്മരണം

റിപ്പോർട്ട് : സുമേഷ്‌കൃഷ്ണൻ
തിരുവനന്തപുരം :
ദേശീയമലയാളവേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച അനശ്വര ഗായകൻ എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ അഞ്ചാം ചരമവാർഷിക അനുസ്മരണം ഭാരത്ഭവൻ മെമ്പർ സെക്രട്ടറിയും, ചലച്ചിത്ര സംവിധായകനുമായ ഡോ. പ്രമോദ് പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. ജൂനിയർ എസ്.പി.ബി. എന്നറിയപ്പെടുന്ന പിന്നണിഗായകൻ മണക്കാട് ഗോപൻ അനുസ്മരണ പ്രഭാഷണം നടത്തി. എസ്. പി.ബി.യുടെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത സായാഹ്നം ഇളയനിലാ – 2025-ന്റെ ഉദ്ഘാടനം പിന്നണിഗായിക രാധികാ നായർ നിർവഹിച്ചു. അഡ്വ. ഫസീഹ റഹീം അധ്യക്ഷത വഹിച്ചു. ദേശീയമലയാളവേദി പ്രസിഡന്റ് മുജീബ് റഹ്മാൻ സ്വാഗതവും, ചെയർമാൻ പനച്ചമൂട് ഷാജഹാൻ കൃതജ്ഞതയും പറഞ്ഞു. ദേശീയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ബിജു കോശിയെ ചടങ്ങിൽ ആദരിച്ചു. ഫിലിം പി.ആർ. ഓ. അജയ് തുണ്ടത്തിൽ, സംവിധായകൻ ജോളിമസ്, പ്രോഗ്രാം കോർഡിനേറ്റർ എം.എച്ച്. സുലൈമാൻ, ജീവകാരുണ്യ പ്രവർത്തകനായ എസ്. വിനയചന്ദ്രൻ നായർ, ഗായകരായ ടി. എസ്. ഹരീറാം, സതീഷ് കുമാർ, അഡ്വ. ജയകുമാരൻ നായർ തുടങ്ങിയവർ സംസാരിച്ചു.