ഏഷ്യന്‍ ചാമ്പ്യന്മാരായിട്ടും കപ്പ് ഏറ്റുവാങ്ങാതെ ഇന്ത്യൻ ടീം

ദുബായ്:
ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിന്‍റെ അവിസ്‌മരണീയമായ വിജയം നേടിയെങ്കിലും, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്‍റ് മൊഹ്‌സിൻ നഖ്‌വിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങില്ലെന്ന നിലപാടിലുറച്ച് ഇന്ത്യൻ ടീം. നഖ്‌വി പാക് ആഭ്യന്തര മന്ത്രിയും ക്രിക്കറ്റ് ബോർഡ് ചെയർമാനും കൂടിയാണ്. മത്സരത്തിന് ശേഷമുള്ള സമ്മാനദാന ചടങ്ങിൽ വിജയികളുടെ ട്രോഫി വാങ്ങാതിരിക്കാൻ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.
ഒരു കായിക മൈതാനത്തിലെ ഏറ്റവും വിചിത്രമായ കാഴ്ചകളിലൊന്ന്, തങ്ങൾക്ക് വേണ്ടെന്നുപറഞ്ഞ ടീം ഇന്ത്യയുടെ ഏഷ്യാ കപ്പ് വിജയാഘോഷത്തെ വി ശേഷിപ്പി്കേണ്ടത്. മെഡലും ട്രോഫിയും ഇല്ലാതെ ചരിത്രത്തിലെ തന്നെ ആദ്യത്തെ വിജയാഘോഷവുമായി ഇന്ത്യ, ഇത് മാസല്ല, മരണമാസ്സെന്ന് ആരാധകരും.
പരമ്പരാഗതമായി, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്‍റാണ് ഏഷ്യാ കപ്പ് ട്രോഫി സമ്മാനിക്കുന്നത്. വിവാദങ്ങൾ ഒഴിവാക്കാൻ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡിന്‍റെ വൈസ് ചെയർമാൻ ഖാലിദ് അൽ സറൂണി നല്‍കിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പദ്ധതി പരാജയപ്പെട്ടു. പാകിസ്ഥാനുമായുള്ള ഹസ്‌തദാനങ്ങളും പൊതു ഇടപെടലുകളും ഒഴിവാക്കുക എന്ന നിലപാട് ഇന്ത്യ ശക്തമാക്കുന്നതിന്‍റെ ഭാഗമായി വേദിയിലേക്ക് കയറേണ്ടതില്ലെന്ന് തീരുമാനിച്ചു. പാകിസ്ഥാനിലെ പ്രമുഖ നേതാക്കളിൽ ഒരാളായ എസിസി പ്രസിഡന്‍റില്‍ നിന്ന് 2025 ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന് ഞങ്ങൾ തീരുമാനിച്ചുവെന്നു ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി.