ഗാന്ധി ജയന്തി ദിനത്തില്‍ കീഴടങ്ങിയത് 103 മാവോയിസ്റ്റുകള്‍

ബിജാപ്പൂര്‍ (ഛത്തീസ്ഗഢ്):
ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ വലിയ നേട്ടം. ഗാന്ധി ജയന്തി ദിനമായ ഇന്ന് 103 മാവോയിസ്റ്റുകളാണ് ബിജാപ്പൂര്‍ ജില്ലയില്‍ പൊലീസിനും അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്കും മുന്നില്‍ കീഴടങ്ങിയത്.
കീഴടങ്ങിയവരില്‍ 49 പേര്‍ക്ക് ലക്ഷക്കണക്കിന് രൂപ പാരിതോഷികം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്ക് മാത്രമായി 1.06 കോടി രൂപയുടെ പാരിതോഷികമാണ് പ്രഖ്യാപിച്ചിരുന്നത്. മാവോയിസ്റ്റ് സംഘടനയിലെ ഉന്നത നേതാക്കള്‍, കമാന്‍ഡര്‍മാര്‍, പ്രാദേശിക ഭരണ വിഭാഗത്തിലെ അംഗങ്ങള്‍ തുടങ്ങി പല നിലയിലുള്ളവരും കീഴടങ്ങിയവരില്‍ ഉള്‍പ്പെടുന്നു.