മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടിജെഎസ് ജോര്‍ജ് അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ് ജോർജ് അന്തരിച്ചു. 97 വയസായിരുന്നു. മണിപ്പാലിലെ ആശുപത്രിയിൽ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.പത്തനംതിട്ട തുമ്പമൺ സ്വദേശിയാണ്. എഴുത്തുകാരൻ, കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്ന നിലയിൽ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2011-ൽ രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചു. കേരള സർക്കാർ പത്രപ്രവർത്തന മേഖലയൽ നൽകുന്ന ഏറ്റവും വലിയ പുരസ്കാരമായ സ്വദേശാഭിമാനി-കേസരി പുരസ്‌കാരം 2019-ൽ അദ്ദേഹത്തിന് ലഭിച്ചു.
1965-ല്‍ ബിഹാര്‍ മുഖ്യമന്ത്രി കെ.ബി.സഹായിയെ ധിക്കരിച്ച് പട്ന ബന്ദ് സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്തതിന് അദ്ദേഹത്തെ സര്‍ക്കാര്‍ ജയിലില്‍ അടച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ 37 വയസായിരുന്നു അദ്ദേഹത്തിന്. സ്വതന്ത്ര ഇന്ത്യയില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ പത്രാധിപരാണ് ടി.ജെ.എസ്. ജോർജ്. ഭാര്യ: പരേതയായ അമ്മു. മക്കള്‍: എഴുത്തുകാരനായ ജീത് തയ്യില്‍, ഷെബ.