ഭൂട്ടാന്‍ വാഹനക്കടത്ത്; മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടില്‍ ഇ ഡി റെയ്ഡ്

കൊച്ചി:
ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും വീടുകളിൽ ഇഡി പരിശോധന. പൃഥിരാജ്, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടത്തുകയാണ്. ഒരേ സമയം 17 ഇടകളിലാണ് റെയ്ഡുകൾ നടത്തുന്നത്. കസ്റ്റംസിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് സംഭവത്തിൽ ഇഡിയുടെ പരിശോധന.
ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് വിവരം. ഇ ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് നടന്മാരുടെ വീട്ടിലെത്തിയത്.