ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

 ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡൽഹി: 

അമേരിക്ക നിർദേശിച്ച ഗാസ സമാധാന കരാറിൻ്റെ ആദ്യ ഘട്ടത്തിൽ ഇസ്രയേലും ഹമാസും ഒപ്പുവച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപരമായ ഈ സമാധാന പദ്ധതിക്ക് കൈവന്ന വിജയത്തിന് ട്രംപിനെ അഭിനന്ദിച്ചതായി പ്രധാനമന്ത്രി എക്സിലൂടെ പങ്കുവെച്ചു.

സുഹൃത്തായ ട്രംപുമായി സംസാരിച്ച മോദി, താരിഫ് തർക്കത്തിനിടയിൽ തടസ്സപ്പെട്ട ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകളിലെ പുരോഗതിയും അവലോകനം ചെയ്തു. ന്യൂഡൽഹിയും വാഷിങ്ടണും ഈ ചർച്ചകൾ വിലയിരുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. വരും ആഴ്ചകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധം തുടർന്നു കൊണ്ടുപോകാൻ ധാരണയായതായും മോദി കൂട്ടിച്ചേർത്തു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News