നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിൽ എത്തി.

തിരുവനന്തപുരം:
നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിൽ എത്തി. ചൊവ്വാഴ്ച വൈകിട്ട് 6.30 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്തവളത്തിൽ വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഏരിയയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ എന്നിവർ ഉൾപ്പെട്ട സംഘം രാഷ്ട്രപതിയെ സ്വീകരിച്ചു. കനത്ത സുരക്ഷയാണ് രാഷ്ട്രപതിയുടെ സന്ദർശനത്തിന് മുന്നോടിയായി നഗരത്തിൽ പൊലീസ് ഒരുക്കിയിരുന്നത്. ചൊവ്വാഴ്ച രാഷ്ട്രപതിക്ക് മറ്റു ഔദ്യോഗിക പരിപാടികളില്ല.
ചൊവ്വാഴ്ച രാത്രി രാജ് ഭവനിൽ താങ്ങിയ ശേഷം ബുധനാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്തവളത്തിൽ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാഷ്ട്രപതി നിലയ്ക്കലിലേക്ക് പോകും. തുടർന്ന് നിലയ്ക്കൽ ഗണപതി ക്ഷേത്രത്തിൽ നിന്നും ഇരുമുടി നിറയ്ക്കും. രാഷ്ട്രപതി പ്രത്യേകം തയാറാക്കിയ വാഹനത്തിലാകും സന്നിധാനത്തേക്ക് പോവുക. ബുധനാഴ്ച രാവിലെ 11.50 ന് ശബരിമലയിൽ എത്തും.