ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ചു; 32 പേര്‍ക്ക് ദാരുണാന്ത്യം

 ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ചു; 32 പേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി:

ബെംഗളൂരു-ഹൈദരാബാദ് ദേശീയ പാതയില്‍ ബസിന് തീപിടിച്ച് 32 പേര്‍ക്ക് ദാരുണാന്ത്യം. കുര്‍ണൂല്‍ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം. കാവേരി ട്രാവല്‍സിന്റെ ബസിനാണ് തീപിടിച്ചത്. ബസ് ഒരു ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് തീപിടിച്ചതെന്നാണ് വിവരം. 42 പേരാണ് ബസിനുള്ളിലുണ്ടായിരുന്നതെന്നും വിവരമുണ്ട്.

ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, പുലർച്ചെ 3:30-ഓടെയാണ് അപകടം സംഭവിച്ചത്. ബസും ഇരുചക്ര വാഹനവും തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് വൻ തീപിടിത്തമുണ്ടായി, തീ അതിവേഗം ബസ് മുഴുവൻ പടർന്നുപിടിക്കുകയായിരുന്നു.

മിനിറ്റുകള്‍ക്കുള്ളില്‍ വാഹനം പൂര്‍ണമായും കത്തിനശിച്ചു. പന്ത്രണ്ട് യാത്രക്കാര്‍ എമര്‍ജെന്‍സി വിന്‍ഡോ വഴി രക്ഷപ്പെട്ടെന്നും മറ്റുള്ളവര്‍ അകത്ത് കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഗ്‌നിശമനസേന സ്ഥലത്തുണ്ട്. മരണസംഖ്യ ഇനിയും ഉയരാണ് സാധ്യത. സംഭവത്തില്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു അനുശോചനം അറിയിച്ചു.

അപകടം സംഭവിക്കുമ്പോൾ ബസിൽ ഏകദേശം 40 യാത്രക്കാർ ഉണ്ടായിരുന്നു എന്നാണ് അധികൃതർ അറിയിച്ചത്. അപകടം നടന്ന സമയത്ത് പ്രദേശത്ത് ശക്തമായ മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇത് കൂട്ടിയിടിക്ക് കാരണമായേക്കാം എന്നും കരുതുന്നു.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News