പെൻഷൻകാർക്ക് ഇന്ന് മുതൽ ആശ്വാസം! ക്ഷേമ പെൻഷൻ വിതരണം ഇന്ന് തുടങ്ങും; അക്കൗണ്ടിലെത്തുക 3600 രൂപ!
തിരുവനന്തപുരം:
സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസ വാർത്ത! കാത്തിരുന്ന പെൻഷൻ വിതരണം ഇന്ന് (നവംബർ 20) മുതൽ ആരംഭിക്കും. ഓരോ ഗുണഭോക്താവിനും ഒറ്റത്തവണയായി 3600 രൂപ വീതം ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു.
സംഖ്യ ഇങ്ങനെ:
സംസ്ഥാന സർക്കാർ ഈ മാസത്തേക്ക് വർധിപ്പിച്ച 2000 രൂപ പെൻഷൻ തുകയോടൊപ്പം, നിലവിൽ ബാക്കിയുള്ള 1600 രൂപയുടെ ഒരു ഗഡു കുടിശ്ശിക കൂടി ചേർത്താണ് മൊത്തം 3600 രൂപ വിതരണം ചെയ്യുന്നത്.
പെൻഷൻ വിതരണത്തിനായി 1864 കോടി രൂപ സർക്കാർ ഇതിനോടകം അനുവദിച്ചു കഴിഞ്ഞു. നവംബർ 20 മുതൽ വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നേരത്തെ അറിയിച്ചിരുന്നു.
പുതുക്കിയ വർധിപ്പിച്ച പെൻഷൻ തുകയായ 2000 രൂപ ഈ മാസം മുതൽ ഗുണഭോക്താക്കളുടെ കൈകളിലേക്ക് എത്തുന്നത് വലിയ ആശ്വാസമാകും
