വിടവാങ്ങിയത് ബോളിവുഡിന്‍റെ ‘ഹീ-മാൻ’; ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു

 വിടവാങ്ങിയത് ബോളിവുഡിന്‍റെ ‘ഹീ-മാൻ’; ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു

മുംബൈ: ഇന്ത്യന്‍ സിനിമയുടെ വെള്ളിത്തിരയിൽ ആറ് പതിറ്റാണ്ടിലധികം പൗരുഷത്തിന്‍റെയും പ്രണയത്തിന്‍റെയും പ്രതീകമായി തിളങ്ങിനിന്ന ഇതിഹാസ താരം ധര്‍മ്മേന്ദ്ര (89) അന്തരിച്ചു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമയുടെ എക്കാലത്തെയും വലിയ നഷ്ടങ്ങളിലൊന്നായാണ് സിനിമാലോകം ഈ വിയോഗത്തെ കാണുന്നത്.

ദീർഘകാലമായി വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്നും ചികിത്സ കഴിഞ്ഞ് അടുത്തിടെയാണ് താരം വീട്ടിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ, ആരാധകരുടെ പ്രാർത്ഥനകൾ വിഫലമാക്കിക്കൊണ്ട് അദ്ദേഹം വിടപറഞ്ഞു. ഐഎഎൻഎസ് വൃത്തങ്ങളാണ് മരണവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

സിനിമയുടെ നഷ്ടം, സൗഹൃദത്തിന്‍റെയും ബോളിവുഡിന്‍റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ധർമ്മേന്ദ്രയുടെ വിയോഗം സഹപ്രവർത്തകർക്കും ആരാധകർക്കും കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രിയതാരത്തെ അവസാനമായി ഒരുനോക്ക് കാണാൻ സിനിമാലോകം ഒന്നടങ്കം അദ്ദേഹത്തിന്‍റെ വസതിയിലേക്ക് ഒഴുകിയെത്തുകയാണ്.

ധർമ്മേന്ദ്രയുടെറ്റ വിയോഗം ഏറ്റവും കൂടുതൽ നോവിിക്കുന്നത് അദ്ദേഹത്തിന്‍റെ ഉറ്റ സുഹൃത്തും സഹപ്രവർത്തകനുമായ അമിതാഭ് ബച്ചനെയാണ്. ‘ഷോലെ’ സിനിമയിലെ ജയ്-വീരു സൗഹൃദം പോലെ, ജീവിതത്തിലും അവർ ഉറ്റ സുഹൃത്തുക്കളായിരുന്നു. അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും വിലെ പാർലെ ശ്‌മശാനത്തില്‍ എത്തിച്ചേർന്നിട്ടുണ്ട്.

ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഒരു സുവർണ്ണ അധ്യായത്തിനാണ് ധർമ്മേന്ദ്രയുടെ വിയോഗത്തോടെ തിരശീല വീഴുന്നത്.


പ്രധാന വിവരങ്ങൾ:

  • പ്രായം: 89 വയസ്സ്.
  • മരണം: മുംബൈയിലെ വസതിയിൽ വെച്ച്.
  • പശ്ചാത്തലം: 60 വർഷത്തിലേറെ നീണ്ട സിനിമാ ജീവിതം.
  • സംസ്കാരം: വിലെ പാർലെ ശ്മശാനത്തിൽ നടക്കും.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News