ഇ -ബസുകൾ പിൻവലിക്കാൻ കത്ത് നൽകില്ല
റിപ്പോർട്ട് :സത്യൻ v. നായർ
തിരുവനന്തപുരം:
ഇലക്ട്രിക് ബസുകൾ തിരികെ ആവശ്യപ്പെട്ട് കെഎസ്ആർടിസിക്ക് കോർപ്പറേഷൻ കത്ത് നൽകില്ലെന്ന് മേയർ വി വി രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഇപ്പോൾത്തന്നെ ബസുകളിൽ പലതും ബാറ്ററി മാറ്റേണ്ട സമയമായിട്ടുണ്ട്. കരാർ പാലിക്കണമെന്നു മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളു. കോർപ്പറേഷൻ സ്മാർട്ട് പദ്ധതിയിലുൾപ്പെടുത്തി നൽകിയ 113 ബസ് നഗരത്തിൽമാത്രം ഓടിക്കണമെന്ന് പറഞ്ഞ മേയർക്ക് വിശദമായ മറുപടി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ നൽകിയതിനു പിന്നാലെയായിരുന്നു മേയറുടെ വാർത്താസമ്മേളനം. കോർപ്പറേഷൻ നൽകിയ ഇ ബസുകൾ തിരികെ നൽകാമെന്നും ഇത് നഷ്ടമാണെന്നും മന്ത്രി പറഞ്ഞിരുന്നു.
