ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
ജസ്റ്റിസ് സൗമെൻ സെൻ
ന്യൂഡൽഹി
മേഘാലയ ഹൈക്കോടതി ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും. സുപ്രീംകോടതി കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദസർക്കാർ ഉത്തരവിറക്കി.അദ്ദേഹം ജനുവരി ഒമ്പതിന് ചുമതലയേൽക്കും. 2027 ജൂലൈ 27 വരെയാണ് കാലാവധി. നിലവിലെ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. കൊൽക്കത്ത സ്വദേശിയായ ജസ്റ്റിസ് സൗമെൻ സെൻ 1991 ലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. 2011 ഏപ്രിലിൽ കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായി. 2025 സെപ്തംബറിലാണ് മേഘാലയ ചീഫ് ജുസ്റ്റിസായി നിയമിക്കപ്പെട്ടത്.
