അതിർത്തി സേനയിൽ 549 കോൺസ്റ്റബിൾ
സായുധ അതിർത്തി സുരക്ഷാസേനയിൽ (ബിഎസ്എഫ് ) കായികതാരങ്ങൾക്ക് അവസരം. വിവിധ കായിക ഇനങ്ങളിലായി 549 കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി )തസ്തികകളിലേക്കാണ് വിജ്ഞാപനം. പ്രായപരിധി 18 – 23 വയസ് (2025 ആഗസ്റ്റ് 1 അടിസ്ഥാനമാക്കി )അപേക്ഷാ ഫീസ് 159 രൂപ. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 15.https://rectt.bsf.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
