തടവുകാരുടെ ശമ്പളം പരിഷ്ക്കരിച്ചു
തിരുവനന്തപുരം:
സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ ശമ്പളം പരിഷ്ക്കരിച്ച് സംസ്ഥാന സർക്കാർ. വിദഗ്ദ തൊഴിലിന് പ്രതിദിനം 620 രൂപ, അർധ വിദഗ്ദ തൊഴിലിന് 560 രുപ, അവിദഗ്ദ തൊഴിലിന് 530 രൂപ എന്നിങ്ങനെയാണ് വേതനം പരിഷ്ക്കരിച്ചതു്. എല്ലാ തടവുകാർക്കും ന്യായമായ വേതനം നൽകണമെന്നത് ഭരണഘടനാപരമായ തത്വമാണെന്നും മാനുഷികമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വേതനം നിർണയിക്കണമെന്നും സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ജയിലുകളിൽ നിലവിൽ ആറ് വ്യത്യസ്ത വേതനമാണുണ്ടായിരുന്നതു്. കർണാടക, തമിഴ്നാട്, ജാർഖണ്ഡ്, ന്യൂഡൽഹി എന്നീ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ തടവുകാരുടെ വേതനം വളരെ കുറവായിരുന്നു.
