ഇന്ത്യാക്കാർ ഇറാൻ വിടണംന്യൂഡൽഹി
ന്യൂഡൽഹി
സർക്കാർ വിരുദ്ധപ്രക്ഷോഭം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ഇറാനിൽ കഴിയുന്ന ഇന്ത്യാക്കാരോട് ലഭ്യമായ ഏത് മാഗ്ഗവും ഉപയോഗിച്ചും രാജ്യം വിടാൻ തെഹ്റാനിലെ ഇന്ത്യൻ എംബസി നിർദേശിച്ചു. ലഭ്യമായ യാത്രാമാർഗ്ഗങ്ങൾ ആശ്രയിക്കാനാണ് നിർദ്ദേശം. ജനുവരി 5 നും എംബസി സമാന നിർദേശം നൽകിയിരുന്നു. അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളും പ്രകടനങ്ങളും ഉണ്ടാകുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും നിർദേശിച്ചു. എംബസിയുമായി നിരന്തരബന്ധം പുലർത്താനും പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പിന്തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്. പാസ്പോർട്ട് അടക്കമുള്ള യാത്രാ രേഖകളുമായി തയ്യാറായിരിക്കണം.ഏതാണ്ട് 11000 ഇന്ത്യാക്കാർ ഇറാനിലുണ്ട്.
