പത്മതിളക്കത്തിൻ രണ്ടക്ഷരം…

 പത്മതിളക്കത്തിൻ രണ്ടക്ഷരം…

പ്രവീൺ/ വാരചിന്ത

ചരിത്രവും വിപ്ലവവും വിശേഷണങ്ങളും ഒത്തുചേർന്ന ആ രണ്ടക്ഷരത്തിലേക്ക് ഇനി പത്മവിഭൂഷൻ തിളക്കവും…
വാർത്തയറിഞ്ഞ അത്യാഹ്ലാദത്തോടൊപ്പം മറക്കാനാവാത്ത മായാത്ത ആദിനം തെളിഞ്ഞുവരുന്നു.


ദൈനംദിന ജീവിതത്തിലെ എല്ലാ തിരക്കുകളും മാറ്റിവെച്ച്, മിനിറ്റുകളും മണിക്കൂറുകളും വഴിയോരത്ത് ക്ഷമയോടെ കാത്തുനിന്ന്, രാത്രിയെന്നോ പകലെന്നോ വകവെക്കാതെ, വിശപ്പും ദാഹവും അറിയാതെ, നിശബ്ദമായി കരഞ്ഞും, വാവിട്ടു നിലവിളിച്ചും ലോകത്താകമാനമുള്ള മലയാളികളുടെ കണ്ണിനെയും കരളിനെയും പിളർന്നുകൊണ്ട് കടന്നുപോയ ആ അവസാന ദിനം…


കേരളം എക്കാലവും കണ്ട ഏറ്റവും നല്ല പ്രതിപക്ഷ നേതാവ്,
നിശ്ചയദാർഢ്യം കൈമുതലായിരുന്ന മുഖ്യമന്ത്രി, അനുഭവ തീചൂളയിൽ രൂപപ്പെട്ട വിപ്ലവസൂര്യൻ, അതുമാത്രമായിരുന്നില്ല മലയാളിക്ക് ആ രണ്ടക്ഷരത്തോടുണ്ടായിരുന്ന മമത. എത്ര സങ്കീർണ്ണമായ പ്രശ്നങ്ങളോടും ഉറച്ച തീരുമാനത്തോട് കൂടി, വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യാൻ, കൂടെ ആരുണ്ട് എന്ന ചിന്തക്കതീതമായി മുന്നിട്ടിറങ്ങുമ്പോൾ അണികളും സാധാരണക്കാരും ഉപാധികളൊന്നുമില്ലാതെ ഒത്തുചേരും. അതുകൊണ്ടൊക്കെ തന്നെ ആയിരിക്കാം, പാർട്ടിക്ക് പലപ്പോഴും അദ്ദേഹം അനഭിമതനായി തീർന്നത്. പടുത്തുയർത്തിയ പ്രസ്ഥാനത്തിൽ നിന്ന് പുറത്താകുന്ന ഘട്ടം എത്തിയപ്പോഴും അതിനിടം കൊടുക്കാതെ മറ്റൊരു വഴിയും ലക്ഷ്യത്തിലേക്കുള്ളതല്ല എന്ന തിരിച്ചറിവിൽ തുടരാനായ ആ അനുഭവ രാഷ്ട്രീയത്തിന്റെ ശൈലിയും മലയാളി കണ്ടു.


പാർട്ടി പറഞ്ഞാൽ അണികൾ അനുസരിക്കുക എന്ന പതിവിനു വിപരീതമായി അണികൾപറഞ്ഞാൽ പാർട്ടി അനുസരിക്കുക എന്ന ഒരു ചരിത്രദൗത്യവും സീറ്റു നിഷേധത്തിന്റെ ആ പൊള്ളുന്ന പാർട്ടി കാലഘട്ടത്തിൽ നാം കണ്ടു.


നവോത്ഥാന നവമാധ്യമങ്ങൾക്ക് കൊട്ടിഘോഷിക്കാൻ വികസന നായകന്മാർ ഇനിയും ഒരുപാട് കടന്നുവരും. ചന്ദ്രയാൻ ദൗത്യവും ചൊവ്വ പരിവേഷണവും പുരോഗമിച്ചു കൊണ്ടേയിരിക്കും.എയർ ടാക്സിയും ഹൈഡ്രജൻ കാറുകളും ബുള്ളറ്റ് ട്രെയിനും മാഗ് ലെവും യാത്രയുടെ ആയാസവും ദൈർഘ്യവും കുറയ്ക്കും.


അന്നും ആവേശത്തോടെ ഓർമ്മിക്കാൻ, നിലപാടുകളുടെയും ദീർഘവീക്ഷണത്തിന്റെയും ദൃഢ നിശ്ചയത്തിന്റെയും ഒരു പേരു മാത്രമേ ഉണ്ടാവു-അതാണ് വിഎസ് എന്ന രണ്ടക്ഷരം. സാധാരണക്കാരന്റെ, അടിസ്ഥാന വർഗ്ഗത്തിൻറെ ഏറ്റവും ഒടുവിലത്തെ ആശ്രയം.
തെളിവാർന്ന വ്യക്തിത്വമാണ് സംശുദ്ധ രാഷ്ട്രീയത്തിന്റെ അസ്ഥിത്വം എന്ന് ഇന്നത്തെ യുവ നേതാക്കൾ മാതൃകയാക്കാൻ തക്കവണ്ണം, സ്വന്തം ജീവിതം കൊണ്ട് മലയാളിയെ നിശബ്ദമായി പഠിപ്പിച്ച സഖാവ്.


അഭിമാനവും അടക്കാനാവാത്ത സന്തോഷവും തോന്നുന്നു രാജ്യം പത്മവിഭൂഷൻ നൽകി

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News