പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനലിന് 3 കോടി വരിക്കാർ; ലോകനേതാക്കളിൽ ഒന്നാമത്

 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂട്യൂബ് ചാനലിന് 3 കോടി വരിക്കാർ; ലോകനേതാക്കളിൽ ഒന്നാമത്

ന്യൂഡൽഹി:

ഡിജിറ്റൽ ലോകത്ത് പുതിയ ചരിത്രമെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ 3 കോടി (30 മില്യൺ) വരിക്കാർ എന്ന നാഴികക്കല്ല് പിന്നിട്ടു. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ യൂട്യൂബ് വരിക്കാറുള്ള ഭരണത്തലവൻ എന്ന പദവി നരേന്ദ്ര മോദിക്ക് സ്വന്തമായി. ആഗോളതലത്തിൽ തന്റെ ഡിജിറ്റൽ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതാണ് ഈ നേട്ടം.

ലോകനേതാക്കളെ ബഹുദൂരം പിന്നിലാക്കി മറ്റു പ്രമുഖ ലോകനേതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ സബ്‌സ്‌ക്രൈബർമാരുടെ എണ്ണത്തിൽ പ്രധാനമന്ത്രി ബഹുദൂരം മുന്നിലാണ്. ഈ പട്ടികയിൽ രണ്ടാമതുള്ള ബ്രസീൽ മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ വരിക്കാരുടെ എണ്ണം മോദിയുടെ നാലിലൊന്ന് മാത്രമാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ഏഴ് മടങ്ങ് അധികം വരിക്കാരാണ് നരേന്ദ്ര മോദിക്കുള്ളത് എന്നത് ശ്രദ്ധേയമാണ്.

ജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനും സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഡിജിറ്റൽ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതാണ് മോദിക്ക് ഇത്രയധികം സ്വീകാര്യത ലഭിക്കാൻ കാരണമെന്ന് വിലയിരുത്തപ്പെടുന്നു. നിലവിൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഡിജിറ്റൽ സാന്നിധ്യമുള്ള നേതാവായി ഇതോടെ അദ്ദേഹം മാറി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News