ജസ്റ്റിസ് ഡി. ശ്രീദേവി അനുസ്മരണവും ഉപഹാരസമർപ്പണവും നടന്നു
തിരുവനന്തപുരം:
ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷനും കേരള കൗമുദി ബോധപൗർണമി ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ജസ്റ്റിസ് ഡി. ശ്രീദേവി അനുസ്മരണവും ഉപഹാരസമർപ്പണവും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്നു. ചടങ്ങ് മുൻ എം.എൽ.എ ശ്രീ. ശരത് ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.
ഫ്രീഡം ഫിഫ്റ്റി രക്ഷാധികാരിയും കവിയുമായ കാര്യവട്ടം ശ്രീകണ്ഠൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി സ്വാഗതവും കൺവീനർ ഷാജി നന്ദിയും രേഖപ്പെടുത്തി. മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പത്മിനി തോമസ്, സിനിമാ താരങ്ങളായ കൊല്ലം തുളസി, എം.ആർ. ഗോപകുമാർ എന്നിവർക്കൊപ്പം ഡോ. സിഗ്മ സതീഷ്, പട്ടം സനീഷ്, തോട്ടുംകര നൗഷാദ്, മുരുക്കുംപുഴ വിജയൻ, റോബർട്ട് സാം, കേരള കൗമുദി അസിസ്റ്റന്റ് മാനേജർ കല എസ്.ഡി. തുടങ്ങിയ പ്രമുഖർ അനുസ്മരണ പ്രഭാഷണം നടത്തി.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികൾക്കുള്ള ഉപഹാരസമർപ്പണവും ചടങ്ങിന്റെ ഭാഗമായി നടന്നു. കൂടാതെ, ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന സെന്റ് ആന്റണീസ് എൽ.പി. സ്കൂൾ പ്രധാനാധ്യാപകൻ മനോജ് കുമാറിന് യാത്രയയപ്പ് നൽകി. ചടങ്ങിൽ മനോജ് കുമാർ നടത്തിയ വികാരനിർഭരമായ മറുപടി പ്രസംഗം സദസ്യരുടെ കണ്ണുനിറയിക്കുന്നതായിരുന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടികൾ ഉച്ചയ്ക്ക് 12 മണിയോടെ സമാപിച്ചു.
