യുഎഇയിൽ യുഎസ് പൗരന്മാർക്ക് ജാഗ്രതാ നിർദേശം: യാത്രകൾ പുനഃപരിശോധിക്കാൻ യുഎസ് എംബസി

 യുഎഇയിൽ യുഎസ് പൗരന്മാർക്ക് ജാഗ്രതാ നിർദേശം: യാത്രകൾ പുനഃപരിശോധിക്കാൻ യുഎസ് എംബസി

ന്യൂഡൽഹി:

പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലുള്ള (യുഎഇ) തങ്ങളുടെ പൗരന്മാർക്ക് കർശന ജാഗ്രതാ നിർദേശവുമായി അമേരിക്ക. നിലവിലെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് യുഎഇയിലേക്കുള്ള യാത്രകൾ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട യുഎസ് എംബസി, രാജ്യം ‘ലെവൽ-3’ യാത്രാ ജാഗ്രതാ പട്ടികയിൽ ഉൾപ്പെടുത്തിയതായും അറിയിച്ചു.

വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ മാർഗനിർദേശമനുസരിച്ച്, യുഎഇയിൽ തുടരുന്നവർ മിസൈൽ അല്ലെങ്കിൽ ഡ്രോൺ ആക്രമണ ഭീഷണികളെക്കുറിച്ച് എപ്പോഴും ബോധവാന്മാരായിരിക്കണം. അടിയന്തര സാഹചര്യങ്ങളിൽ സുരക്ഷിതമായ ഇടങ്ങളിൽ അഭയം തേടാൻ സജ്ജമായിരിക്കണമെന്നും യുഎസ് സ്റ്റേറ്റ് കോൺസുലാർ അഫയേഴ്‌സ് വിഭാഗം വ്യക്തമാക്കി. വിമാനത്താവളങ്ങളിൽ നിയന്ത്രിതമായി സർവീസുകൾ തുടരുന്നുണ്ടെങ്കിലും വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ മുൻകൂട്ടി വിവരങ്ങൾ ശേഖരിക്കണമെന്നും നിർദേശമുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News