കൊച്ചി നേവൽ ബേസിൽ 240 അപ്രന്റിസ് ഒഴിവ്: ഏപ്രിൽ 3 വരെ അപേക്ഷിക്കാം
കൊച്ചി: കൊച്ചി നാവിക താവളത്തിന് കീഴിലുള്ള നേവൽ ഷിപ്പ് റിപ്പയർ യാർഡിലും (NSRY) നേവൽ എയർക്രാഫ്റ്റ് യാർഡിലുമായി (NAY) വിവിധ ട്രേഡുകളിൽ 240 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ മാർച്ച് 28 – ഏപ്രിൽ 3 ലക്കത്തിലാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രധാന വിവരങ്ങൾ:
- ആകെ ഒഴിവുകൾ: 240
- പരിശീലന കാലാവധി: ഒരു വർഷം (2026 ജൂലൈയിൽ ആരംഭിക്കും)
- യോഗ്യത: പത്താം ക്ലാസ് (മിനിമം 50% മാർക്ക്), ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ (മിനിമം 65% മാർക്ക്).
- പ്രായപരിധി: 2026 ജൂൺ 1-ന് 18 വയസ്സ് തികയണം. എസ്.സി/എസ്.ടി ഉദ്യോഗാർത്ഥികൾക്ക് 5 വർഷത്തെ ഇളവ് ലഭിക്കും.
ഒഴിവുള്ള പ്രധാന ട്രേഡുകൾ:
ഫിറ്റർ (31), ഇലക്ട്രീഷ്യൻ (29), കോപ്പ (21), ഇലക്ട്രോണിക്സ് മെക്കാനിക് (18), ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്കൽ (16), ഇൻസ്ട്രുമെന്റ് മെക്കാനിക് (15), വെൽഡർ (14), സെക്രെട്ടേറിയറ്റ് അസിസ്റ്റന്റ് (14), മെക്കാനിക് ഡീസൽ (8), മെക്കാനിക് മോട്ടോർ വെഹിക്കിൾ (8), ടർണർ (8), പെയിന്റർ (8) തുടങ്ങിയ 21 വിഭാഗങ്ങളിലാണ് ഒഴിവുകൾ.
അപേക്ഷിക്കേണ്ട വിധം:
നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ തയ്യാറാക്കി ആവശ്യമായ രേഖകൾ സഹിതം ഏപ്രിൽ 3-നകം താഴെ പറയുന്ന വിലാസത്തിൽ ലഭിക്കത്തക്ക രീതിയിൽ അയക്കണം.
വിലാസം: The Admiral Superintendent (for Officer-in-Charge ATS), Apprentices Training School, Naval Ship Repair Yard, Naval Base, Kochi – 682004.
