വനത്തിനുള്ളിൽ കാണാതായ യുവതിയെ കണ്ടെത്തി; സുരക്ഷിതയായി ശരണ്യ മടങ്ങിയെത്തി

 വനത്തിനുള്ളിൽ കാണാതായ യുവതിയെ കണ്ടെത്തി; സുരക്ഷിതയായി ശരണ്യ മടങ്ങിയെത്തി

കുടക്:

കുടകിലെ തടിയൻ്റമോൾ മലനിരകളിൽ ട്രക്കിങ്ങിനിടെ കാണാതായ മലയാളി യുവതി ശരണ്യയെ വനമേഖലയിൽ നിന്ന് സുരക്ഷിതയായി കണ്ടെത്തി. കൊച്ചിയിൽ ഐടി ഉദ്യോഗസ്ഥയായ ശരണ്യയെ കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് വനത്തിനുള്ളിൽ വെച്ച് കാണാതായത്. നൂറോളം സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ഊർജിതമായ തിരച്ചിലിനൊടുവിലാണ് ശരണ്യയെ കണ്ടെത്താനായത്.

തനിക്ക് ലഭിച്ചിരുന്ന മുൻകാല ട്രക്കിങ് പരിശീലനവും ആത്മവിശ്വാസവുമാണ് പ്രതിസന്ധി ഘട്ടത്തിൽ തുണയായതെന്ന് ശരണ്യ പ്രതികരിച്ചു. പത്തംഗ സംഘത്തോടൊപ്പമാണ് ശരണ്യ വനത്തിലേക്ക് പോയതെങ്കിലും യാത്രാമധ്യേ സംഘത്തിൽ നിന്നും ഒറ്റപ്പെട്ടുപോവുകയായിരുന്നു. ശരണ്യയുടെ ഫോൺ സ്വിച്ച് ഓഫ് ആയത് ആശങ്ക വർദ്ധിപ്പിച്ചിരുന്നു.

വീരാജ്‌പേട്ട എംഎൽഎ എ.എസ്. പൊന്നണ്ണയുടെ നേതൃത്വത്തിൽ ടാസ്‌ക് ഫോഴ്‌സ്, നക്സൽ വിരുദ്ധ സേന, വനംവകുപ്പ്, പൊലീസ് എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്. ഡ്രോണുകളും ഡോഗ് സ്ക്വാഡും പരിശോധനയ്ക്കായി ഉപയോഗിച്ചിരുന്നു. കർണാടക ആഭ്യന്തര, വനം വകുപ്പ് മന്ത്രിമാർ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ശരണ്യ സുരക്ഷിതയാണെന്ന വാർത്ത ആശ്വാസത്തോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും സ്വീകരിച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News