നടി സുകന്യയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; സൺ ടിവിയുടെ അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളി

 നടി സുകന്യയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം; സൺ ടിവിയുടെ അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളി

BY: TS TVM

ചെന്നൈ:

പ്രമുഖ തെന്നിന്ത്യൻ നടി സുകന്യ നൽകിയ മാനനഷ്ടക്കേസിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള വിചാരണക്കോടതി വിധി മദ്രാസ് ഹൈക്കോടതി ശരിവെച്ചു. 1996-ൽ സൺ ടിവി സംപ്രേഷണം ചെയ്ത വീരപ്പന്റെ വിവാദ അഭിമുഖവുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റെ ഈ സുപ്രധാന ഉത്തരവ്. 2015-ലെ വിധി ചോദ്യം ചെയ്ത് സൺ ടിവി നെറ്റ് വർക്ക് ലിമിറ്റഡ് നൽകിയ അപ്പീൽ കോടതി തള്ളി.

1996 ഏപ്രിൽ 17-ന് സംപ്രേഷണം ചെയ്ത ‘നേരുക്കു നേർ’ എന്ന പരിപാടിയിൽ, വീരപ്പൻ സുകന്യക്കെതിരെ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് നിയമപോരാട്ടത്തിന് വഴിവെച്ചത്. നക്കീരൻ എഡിറ്റർ ആർ.ആർ. ഗോപാൽ നടത്തിയ അഭിമുഖം സംപ്രേഷണം ചെയ്യുക മാത്രമാണ് തങ്ങൾ ചെയ്തതെന്ന സൺ ടിവിയുടെ വാദം കോടതി തള്ളി. ഉള്ളടക്കത്തിൽ എഡിറ്റോറിയൽ നിയന്ത്രണമുണ്ടായിരുന്ന ചാനലിന് അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

വാർത്തയുടെ സത്യാവസ്ഥ പരിശോധിക്കുന്നതിൽ ചാനലിന് വീഴ്ച പറ്റിയെന്നും, ചാനലിലൂടെ നൽകിയ തെറ്റായ വാർത്തയ്ക്ക് ഒരു തമിഴ് മാസികയിലൂടെ ക്ഷമാപണം നടത്തിയത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 10,00,500 രൂപ നഷ്ടപരിഹാരത്തിന് പുറമെ, അപകീർത്തികരമായ ഈ ഭാഗങ്ങൾ ഭാവിയിൽ സംപ്രേഷണം ചെയ്യുന്നതിനും കോടതി സ്ഥിരം വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News