ഇ കെ സുഗതന്‍
കെ. എസ്സ്. ഇ. ബി. യ്ക്കും ദുര്‍ദ്ദശ തുടങ്ങി
കെ. എസ്സ്. ആര്‍. ടി. സി. യുടെ പതനം ആസന്നമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കെ. എസ്സ്. ഇ. ബിയുടെ പതനവും ഏതാണ്ട് ഉറപ്പായിരിക്കുന്നത്. രണ്ടിന്‍റെയും പതനത്തിന്‍റെ മൂലകാരണം ഒന്നാണെന്നറിയുമ്പോഴാണ് നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നതെന്ന് അറിയുന്നത്. ഒരു താരതമ്യ പഠനത്തിനല്ല, കെ. എസ്സ്. ആര്‍. ടി. സിഎങ്ങിനെയാണ് കുത്തുപാള എടുത്തതെന്ന് അറിയുമ്പോഴാണ് മറ്റേത്തിന്‍റെ പതനം പൂര്‍ണ്ണമായും ഉറപ്പായികഴിഞ്ഞു എന്ന് മനസ്സിലാവുന്നത്. കെ. എസ്സ്. ആര്‍. ടി. സി നഷ്ടത്തില്‍ ഓടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ജീവനകാരുടെ ബാഹുല്യവും പെന്‍ഷന്‍കാരുടെ എണ്ണവും കൂടികണക്കാക്കിയാല്‍ അവര്‍ക്ക് കൊടുക്കേണ്ടിവരുന്ന ഭീമമായ തുകയ്ക്ക് തക്ക വരുമാനം കെ. എസ്സ്. ആര്‍. ടി. സിയില്‍ നിന്ന് ലഭിക്കുന്നില്ലന്നതാണ് വസ്തുത. അതിലെറെ ഞട്ടിപ്പിക്കുന്ന ഒന്ന് യാതൊരുവിധ പണിയുമെടുക്കാതെ ശമ്പളം പറ്റുന്നവരുടെ എണ്ണവും ഭീമമാണത്രേ. ഇത് പറഞ്ഞത് സംസ്ഥാനത്തെ ഗതാഗത വകുപ്പ് മന്ത്രിയാണ്. അതും നിയമസഭയില്‍. അതുകൊണ്ട് തന്നെ ഇതിന്‍റെ ഗൗരവവും വര്‍ധിക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍ വനിതകള്‍ക്കും യൂണിഫോം ധരിച്ച വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യയാത്ര അനുവദിച്ച് ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ ലാഭത്തിലോടുമ്പോള്‍ നമ്മുടെ സംസ്ഥാനത്ത് മാത്രം നഷ്ടം വരുന്നത് എങ്ങനെ എന്ന് നാട്ടുകാര്‍ ചോദിക്കുന്നതില്‍ തെറ്റില്ല. അതിനുത്തരം തൊഴിലാളികള്‍ക്കുവേണ്ടിയുള്ള ധൂര്‍ത്ത് ആണെന്ന് വ്യക്തം.
ഇനി കാര്യത്തിലേക്ക് കടക്കാം നമ്മുക്ക് വൈദ്യുതി തരുന്ന കമ്പിനിയുടെ പേരാണ് കെ. എസ്സ്. ഇ. ബി ലിമിറ്റഡ് ആംഗലേയ ഭാഷയില്‍ വെച്ച് കാച്ചിയാല്‍ “ഠവല ഗലൃമഹമ ടമേലേ ഋഹലരൃശേരശ്യേ ആീമൃറ ഘശാശലേറ വമെ യലലി ശി ഇീൃുീൃമലേറ ൗിറലൃ വേല ഇീാുമിശലെ മരേ, 1956 ീി 14വേ ഖമിൗമൃ്യ 2011 മിറ ടമേൃലേറ ഛുലൃമശേീിെ മെ ശിറലുലിറലിേ ഇീാുമി്യ ംശവേ ഋളളലരേ ളൃീാ 1െേ ചീ്ലായലൃ 2013ڈ എല്ലുവെച്ചാല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉണ്ടാക്കിയിരിക്കുന്ന ഒരു കമ്പനി. ചുരുക്കത്തില്‍ കയര്‍ ബോര്‍ഡ്, കോഫി ബോര്‍ഡ് എന്നൊക്കെ പറയുമ്പോലെ ഇത് സര്‍ക്കാരിന്‍റെ ഒരു ബോര്‍ഡ് അല്ല.
സാധാരണ കമ്പനി എന്ന് കേട്ടാല്‍ ടാറ്റാ, അംബാനി, അദാനി തുടങ്ങിയവര്‍ നടത്തുന്ന ഇന്ത്യയിലെ കമ്പനികളും. ബില്‍ഗേറ്റ്, കെബസോസ്, തുടങ്ങിയവര്‍ നടത്തുന്ന അമേരിക്കന്‍ കമ്പനികളുമൊക്കേയാണ്. ഇതിനെയൊക്കെ നമ്മുടെ നാട്ടിലെ പുരോഗമനവാദികള്‍ വിളിക്കുന്ന പേര് മുതലാളിത്ത കുത്തകകള്‍ എന്നാണ്. ഇതിലെ ലാഭം കൈയാളുന്ന മുതലാളിമാരെ ഇക്കൂട്ടര്‍ വിളിക്കുന്നത് വര്‍ഗ്ഗവഞ്ചകരെന്നും.
ഇത്തരം വര്‍ഗ്ഗവഞ്ചകരുടെ ഗണത്തില്‍പ്പെട്ട കമ്പനികളില്‍ ഒന്നാണ് ഇപ്പോള്‍ നമ്മുടെ കെ. എസ്സ്. ഇ. ബിയും. ഈ കമ്പനി നമ്മുടെ മൂന്നര കോടി ജനങ്ങള്‍ നല്‍കിയ നികുതി പണമെടുത്താണ് മുതല്‍മുടക്കുണ്ടാക്കിയത്. ജനങ്ങളുടെ സ്ഥലത്ത് ഡാം കെട്ടി മഴ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് അത് ജനങ്ങള്‍ക്കുതന്നെ മുന്തിയ തുകയ്ക്ക് വില്ക്കുന്നു.
ഈ വകയില്‍ ഈ സാമ്പത്തിക വര്‍ഷം 2022-2023-ല്‍ 1822 കോടി നഷ്ടമാണ് ഉണ്ടാക്കിയത്. അതിന് മുന്‍ വര്‍ഷത്തെ നഷ്ടം 270 കോടി. ഇത്ര പെട്ടെന്ന് ഈ നഷ്ടം കൂടാന്‍ കാരണം വര്‍ദ്ധിച്ച ശമ്പള വര്‍ദ്ധനവും കുട്ടിയ പെന്‍ഷനും തന്നെ. ഈ ഇനത്തില്‍ മുന്‍ വര്‍ഷം 3047 കോടി ചിലവായി എങ്കില്‍ ഈ സാമ്പത്തിക വര്‍ഷം 5,153 കോടി ചിലവായി. ഇനി തൊഴിലാളികളുടെ എണ്ണം 26,000-വും പെന്‍ഷന്‍കാര്‍ 9,000 പേരുമാണ് മൊത്തം 35,000 പേര്‍.
ഇനി ഒരു താരതമ്യമാവാം വൈദ്യുതി ഉല്പാദനം രംഗത്തെ മറ്റൊരു സ്വകാര്യ കമ്പനിയാണല്ലോ അംബാനിയുടേത്. അവര്‍ 33,400ാം വൈദ്യുതി 8550 തൊഴിലാളികളെ കൊണ്ട് ഉല്പാദിപ്പിച്ച് വിതരണം ചെയ്യുമ്പോള്‍ പ്രതി വര്‍ഷം അവര്‍ക്കു ലഭിക്കുന്ന ലാഭം ആയിരം കോടി രൂപ. കേരളത്തിലാവട്ടെ 26,000 തൊഴിലാളികളെവെച്ച് ഉല്പാദിപ്പിക്കുന്ന വൈദ്യുതി 2898ാം മാത്രമാണ്. പ്രതി വര്‍ഷം ഉണ്ടാവുന്നനഷ്ടം 1822 കോടി രൂപയും. എന്നാല്‍ ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ കേരളത്തില്‍ നഷ്ടത്തിലോടുമ്പോള്‍ തമിഴ്നാട്ടില്‍ വനിതകള്‍ക്കും, യൂണിഫോമിട്ട വിദ്യര്‍ത്ഥികള്‍ക്കും സൗജന്യയാത്ര അനുവദിച്ചുകൊണ്ടാണ് ലാഭത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. അത് പോലെ തന്നെ വൈദ്യുതിയുടെ കാര്യവും വൈദ്യുതി ഉല്പാദിപ്പിക്കാന്‍ വെള്ളവും ഡാമുമില്ലാത്ത ഡല്‍ഹിയില്‍ പുറത്ത നിന്ന് വിലയ്ക്ക് വാങ്ങുന്ന വൈദ്യുതി 200 യൂണിറ്റുവരെ വൈദ്യുതി സൗജന്യമായാണ് കൊടുക്കുന്നത്. തമിഴ്നാട്ടില്‍ 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍ക്കുകയും ചെയ്യുന്നു.
ഇനി നമ്മുടെ സംസ്ഥാനത്തിന്‍റെ കാര്യമെടുക്കാം ഇവിടെ മഴവെള്ളത്തില്‍ നിന്ന് എഥേഷ്ടം ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി വലിയ വിലയ്ക്കുവിറ്റ് ലഭിക്കുന്ന കൊള്ള ലാഭം മുഴുവന്‍ ജീവനകാര്‍ക്കുള്ള ശമ്പളത്തിനും വിരമിച്ചവര്‍ക്കുള്ള പെന്‍ഷനുമായാണ് ചിലവഴിക്കുന്നത്. പോരാത്തതിന് കടം വരുത്തിയും ചിലവഴിക്കുന്നു. അങ്ങനെ ഭീമമായ നഷ്ടവും വരുത്തി വെക്കുന്നു. ഇത്തരത്തില്‍ പോയാല്‍ കെ. എസ്സ്. ആര്‍. ടി. സിയുടെ അവസ്ഥ തന്നെ കെ. എസ്സ്. ഇ. ബിക്കും വന്നുചേരും. കെ. എസ്സ്. ഇ. ബി ജീവനകാര്‍ക്ക് ശമ്പളം മുടങ്ങുന്നു, പെന്‍ഷന്‍ മുടങ്ങുന്നു എന്നൊക്കെയുള്ള മുറവിളി ഉയര്‍ന്നു കേള്‍ക്കാം ഇതിന് ഇടകൊടുക്കാതെ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കൊടും വിപതായിരിക്കും ഫലം.
ഇ കെ സുഗതന്‍