നരേന്ദ്ര മോഡി ഇന്ത്യയിലും വിദേശത്തും ജനപ്രിയൻ. വാഷിങ്ടണിലെ പ്യൂ (PEW ) റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്.

 നരേന്ദ്ര മോഡി ഇന്ത്യയിലും വിദേശത്തും ജനപ്രിയൻ. വാഷിങ്ടണിലെ പ്യൂ (PEW ) റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ 80 ശതമാനും ഇന്ത്യക്കാരും പിന്തുണക്കുന്നതായി സര്‍വേ. വാഷിങ്ടണിലെ പ്യൂ (PEW ) റിസര്‍ച്ച് സെന്റര്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. 80 ശതമാനം പേരും അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുറിച്ച് അനുകൂല അഭിപ്രായമാണ് പറഞ്ഞത്. ഇതിന് പുറമെ, സമീപകാലത്ത് ഇന്ത്യ ആ​ഗോളതലത്തിൽ വളർച്ച കൈവരിച്ചതായി പത്തില്‍ ഏഴുപേരും വിശ്വസിക്കുന്നതായും സര്‍വേ വെളിപ്പെടുത്തുന്നു.

ഫെബ്രുവരി 20 മുതല്‍ മെയ് 22 വരെയുള്ള കാലയളവിലാണ് സര്‍വേ നടത്തിയത്. ഇന്ത്യയുള്‍പ്പെടെ 24 രാജ്യങ്ങളിലുള്ള 30,861 പേരാണ് സർവേയിൽ പങ്കെടുത്തത്. സെപ്റ്റംബർ ഒമ്പത്, 10 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കു മുന്നോടിയായാണ് സർവേ നടത്തിയത്.

ഇന്ത്യയിലെ വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേ പ്രധാനമന്ത്രിയെക്കുറിച്ചും അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുറിച്ചും ജനങ്ങൾക്കുള്ള കാഴ്ച്ചപ്പാടിനെക്കുറിച്ചും അന്വേഷിച്ചു. 10 ഇന്ത്യക്കാരില്‍ എട്ട് പേര്‍ക്കും (സർവേയിൽ പങ്കെടുത്തതിൽ 55 ശതമാനം) അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുറിച്ച് അനുകൂലമായ അഭിപ്രായമാണ് ഉള്ളത്. അതേസമയം, സര്‍വേയില്‍ പങ്കെടുത്ത അഞ്ചിലൊന്ന് പേര്‍ക്കും പ്രധാനമന്ത്രിയെക്കുറിച്ച് പ്രതികൂല അഭിപ്രായമാണ് ഉളളത്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 40 ശതമാനം പേർ ആഗോള വിഷയങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ കാര്യക്ഷമതയില്‍ ആത്മവിശ്വാസക്കുറവ് പ്രകടിപ്പിച്ചു. എന്നാല്‍ ഏകദേശം 37 ശതമാനം പേരും ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ കഴിവില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് ചെയ്തത്.

സർവേ നടത്തിയ വിദേശ രാജ്യങ്ങളിൽ ഇസ്രയേലിലാണ് ഏറ്റവുമധികം പേർ ഇന്ത്യയെ അനുകൂലിച്ചത്. ഇസ്രായേലില്‍ നടത്തിയ സര്‍വേയില്‍, പങ്കെടുത്ത 71 ശതമാനം പേരും ഇന്ത്യയെ അനുകൂലിച്ചുള്ള നിലപാടാണ് സ്വീകരിച്ചത്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News