അറിവിൻറെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

 അറിവിൻറെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ

തിരുവനന്തപുരം: അറിവിന്റെ അക്ഷരമുറ്റത്തേക്ക് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭം ചടങ്ങുകൾ ഇന്ന് നടന്നു . സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും പ്രത്യേകം തയ്യാറാക്കിയ എഴുത്തിനിരുത്ത് കേന്ദ്രങ്ങളിലും വിദ്യാരംഭം ചടങ്ങുകള്‍ക്കായി വലിയ തിരക്കാണ് അനുഭവപ്പെട്ടത്.പ്രമുഖർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.

മലയാളത്തിലും അറബിയിലും ദേവനാഗരിയിലും കുരുന്നുകളെ ആദ്യാക്ഷരം എഴുതിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
.ആദ്യമായാണ് രാജ് ഭവനിൽ വിദ്യാരംഭ ചടങ്ങ് നടക്കുന്നത്.
വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. അനന്യ, അദ്വിഷ്, ഹിദ, ഐറീൻ, ഏണസ്‌റ്റോ എന്നീ അഞ്ചു കുഞ്ഞുങ്ങളെയാണ് മുഖ്യമന്ത്രി എഴുത്തിനിരുത്തിയത് ഇതിന്‍റെ ചിത്രങ്ങൾ അദ്ദേഹം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചു. ക്രിയാത്മകമായ സാമൂഹിക പുരോഗതിയിൽ വലിയ പങ്കുവഹിക്കുന്ന ഒന്നാണ് ആ സമൂഹം ആർജിച്ചെടുക്കുന്ന അറിവ്. വിദ്യാഭ്യാസമെന്ന സാമൂഹ്യപ്രവർത്തനത്തിന്‍റെ പ്രസക്തി ഈ വളർച്ചയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘രാജ്യം മുഴുവന്‍ വിജയദശമിയും ദസറയും ആഘോഷിക്കുന്നു, അക്ഷരത്തിന്‍റെ മഹത്വം കേരളത്തില്‍ മാത്രം’: ശശി തരൂര്‍ എം പി

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News