ഒക്ടോബര്‍ 30അര്‍ത്ഥരാത്രിമുതല്‍ 31രാത്രിവരെസംസ്ഥാനത്തെസ്വകാര്യബസ്സുകള്‍ പണിമുടക്കും

 ഒക്ടോബര്‍ 30അര്‍ത്ഥരാത്രിമുതല്‍ 31രാത്രിവരെസംസ്ഥാനത്തെസ്വകാര്യബസ്സുകള്‍ പണിമുടക്കും

ഒക്ടോബര്‍ 30അര്‍ത്ഥരാത്രിമുതല്‍ 31രാത്രിവരെസംസ്ഥാനത്തെസ്വകാര്യബസ്സുകള്‍ പണിമുടക്കും സ്വകര്യബസ്സുടമകളുടെ സംസ്ഥാന നേതൃത്വമാണ്ഈസൂചനാപണിമുടക്കിന് ആഹ്വാനം നല്കിയിരിക്കുന്നത്,വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക,ദൂരപരിധി നോക്കാതെ പെര്‍മ്മിറ്റ്, നല്കുക, ബസ്സില്‍ ക്യാമറയുംസീറ്റ്ബല്‍റ്റും നിര്‍ബന്ധമാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പുനഃപരിശോധിക്കുക,ദരിദ്രരേഖക്കുതാഴെയുള്ള വിദ്യാര്‍ത്ഥികളുടെ സൗജന്യയാത്ര പുനക്രമീകരിക്കുക തുടങ്ങിയവയാണ് ബസ്സുടമകളുടെ ആവശ്യങ്ങള്‍ .സര്‍ക്കാര്‍ വഴങ്ങിയീല്ലെങ്കില്‍ നവമ്പര്‍ ഫകുതിയോടെ അനിശ്ചിതകാല ബസ്സ് സമരം നടത്തുമെന്നും നേതൃത്വം ആറിയിച്ചു
മുൻപ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചത് സ്വകാര്യ ബസുകളുടെ സംയുക്തസമര സമിതി ഗതാഗതമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കിൽ അടുത്ത മാസം 21 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
ബസുടമകളുടെ സമരപ്രഖ്യാപനത്തെ വിമർശിച്ച് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത് വന്നിരുന്നു. സീറ്റ് ബെൽറ്റ് കേന്ദ്ര നിയമമാണെന്ന് പറഞ്ഞ മന്ത്രി ബസുകളിൽ ക്യാമറ ഘടിപ്പിക്കണമെന്ന ആവശ്യം ബസുടമകൾ തന്നെ മുന്നോട്ട് വെച്ചതാണെന്നും പറഞ്ഞിരുന്നു.

ബസ് ജീവനക്കാരെ കേസുകളിൽ പ്രതികളാക്കുന്നത് തടയാനും യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താനും ക്യാമറ വേണമെന്ന് പറഞ്ഞത് ബസുടമകൾ തന്നെയാണ്. നല്ല ഗുണനിലവാരമുള്ള ക്യാമറകൾ കിട്ടുന്നില്ലെന്ന് പറഞ്ഞ് സമയം മാസങ്ങളോളം നീട്ടി നൽകിയതാണെന്നും മന്ത്രി പറഞ്ഞിരുന്നു. നവംബർ ഒന്നിന് ശേഷം ഫിറ്റ്‌നസ് തീരുന്നതുവരെ ക്യാമറ സ്ഥാപിക്കാൻ സാവകാശം നൽകുന്നത് പരിഗണിക്കാമെന്ന് സ്വകാര്യ ബസുടമകളെ അറിയിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News